---
title: " സ്ലോ സൈക്കിൾ മത്സരം; മുതുവടത്തൂർ എം.എൽ.പി സ്കൂളിൽ ലോക സൈക്കിൾ ദിനം ആഘോഷിച്ചു "
english_title: "Slow cycle competition World Bicycle Day celebrated Muthuvadathur MLP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294121/slow-cycle-competition-world-bicycle-day-celebrated-muthuvadathur-mlp-school-new"
published_at: "2025-06-04T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fcd929b1b1_bycycle_day.jpg"
keywords: []
---

#  സ്ലോ സൈക്കിൾ മത്സരം; മുതുവടത്തൂർ എം.എൽ.പി സ്കൂളിൽ ലോക സൈക്കിൾ ദിനം ആഘോഷിച്ചു 

> **Lead Summary:** **എടച്ചേരി: **ലോക സൈക്കിൾ ദിനത്തിൽ മുതുവടത്തൂർ എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സ്ലോ സൈക്കിൾ മത്സരം ശ്രദ്ധേയമായി. നാലാം ക്ലാസിലെ ആൺ, പെൺ വിഭാഗങ്ങളിലായി അൻപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഇരു വിഭാഗത്തിലുമായി അഞ്ച് റൗണ്ടുകളിലായാണ് മത്സരം പൂർത്തിയാക്കിയത്.

## Article Content

**എടച്ചേരി: **ലോക സൈക്കിൾ ദിനത്തിൽ മുതുവടത്തൂർ എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സ്ലോ സൈക്കിൾ മത്സരം ശ്രദ്ധേയമായി. നാലാം ക്ലാസിലെ ആൺ, പെൺ വിഭാഗങ്ങളിലായി അൻപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഇരു വിഭാഗത്തിലുമായി അഞ്ച് റൗണ്ടുകളിലായാണ് മത്സരം പൂർത്തിയാക്കിയത്.

നിശ്ചിത ദൂരം കാൽ നിലത്ത് വെക്കാതെ ഏറ്റവും പിന്നിലായി അവസാനമെത്തുന്നവരാണ് വിജയികളാവുക. രക്ഷിതാക്കൾക്കും വിദ്യാർഥികൾകൾക്കും ഒരു പോലെ ആവേശം പകർന്ന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇ.കെ മുഹമ്മദ്‌ സുഫിയാനും പെൺകുട്ടികളുടെ വിഭാഗത്തിൽ ടി.ടി.കെ റിസ ഫാത്തിമയും വിജയികളായി.

സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ബഷീർ എടച്ചേരി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.കെ ബിന്ദു, അധ്യാപകരായ മുഹമ്മദ് റാഷിദ്, മുഹമ്മദ് കക്കം വെള്ളി, അബ്ദുറഹീം, റിസൽ, അജ്മൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294121/slow-cycle-competition-world-bicycle-day-celebrated-muthuvadathur-mlp-school-new)