---
title: "സ്കൂളിന് അഭിമാനം; ഉന്നത നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Kadathanadu Rajas Higher Secondary School Students achieved high scores felicitated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294282/kadathanadu-rajas-higher-secondary-school-students-achieved-high-scores-felicitated"
published_at: "2025-06-04T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684067e572c44_fecilitated.jpg"
keywords: []
---

# സ്കൂളിന് അഭിമാനം; ഉന്നത നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** പുറമേരി: കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൻ. എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ വിജയികൾക്ക് ഉപഹാരം നൽകി. പി.ടി.എ പ്രസിഡണ്ട് കെ.കെ.രമേശൻ അധ്യക്ഷത വഹിച്ചു.

## Article Content

പുറമേരി: കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൻ. എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ വിജയികൾക്ക് ഉപഹാരം നൽകി. പി.ടി.എ പ്രസിഡണ്ട് കെ.കെ.രമേശൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി കെ.ജ്യോതി ലക്ഷ്മി, കെ.എം.വിജിഷ, സമീറ കൂട്ടായി, കെ.ടി. കെ ബാലകൃഷ്ണൻ, ടി. കുഞ്ഞിക്കണ്ണൻ, ടി.കെ. പ്രഭാകരൻ, പി. കെ.ചന്ദ്രൻ, ഇ.കെ. രാജഗോപാലൻ,ഷംസു മഠത്തിൽ, സി.പി. സുരേന്ദ്രൻ, കെ. രജിത്ത്, എം.കെ.റികിൽ ,ഇ.കെ. ഹേമലത തമ്പാട്ടി, എൻ.കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു . പ്രിൻസിപ്പൽ ഇ.കെ. ലളിതാംബിക സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.ഷൈനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294282/kadathanadu-rajas-higher-secondary-school-students-achieved-high-scores-felicitated)