---
title: "ലോക പരിസ്ഥിതി ദിനം; വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി വിദ്യാർത്ഥികൾ"
english_title: "World Environment Day Muthuvadathur MUP students "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294285/world-environment-day-muthuvadathur-mup-students"
published_at: "2025-06-04T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68406c4fab2c9_a.jpg"
keywords: []
---

# ലോക പരിസ്ഥിതി ദിനം; വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി വിദ്യാർത്ഥികൾ

> **Lead Summary:** പുറമേരി: ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷം നട്ടുവളർത്തുന്നതിന് വേറിട്ട രീതിയിൽ പരിപാടി നടത്തി വ്യത്യസ്തരാവുകയാണ് മുതുവടത്തൂർ മാപ്പിള യു പി സ്കൂൾ വിദ്യാർത്ഥികൾ. അധ്യാപകർ സ്വന്തം തൊടിയിൽ നിന്നും ശേഖരിച്ച നാട്ടുമാമ്പഴവും വരിക്കചക്കയും വിദ്യാർത്ഥികൾക്ക് പകുത്തു നൽകി അവയുടെ രുചി മാധുര്യം അനുഭവവേദ്യമാക്കിയാണ് പരിസ്ഥി ദിനാചരണത്തിന് തുടക്കം കുറിച്ചത്.

## Article Content

പുറമേരി: ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷം നട്ടുവളർത്തുന്നതിന് വേറിട്ട രീതിയിൽ പരിപാടി നടത്തി വ്യത്യസ്തരാവുകയാണ് മുതുവടത്തൂർ മാപ്പിള യു പി സ്കൂൾ വിദ്യാർത്ഥികൾ. അധ്യാപകർ സ്വന്തം തൊടിയിൽ നിന്നും ശേഖരിച്ച നാട്ടുമാമ്പഴവും വരിക്കചക്കയും വിദ്യാർത്ഥികൾക്ക് പകുത്തു നൽകി അവയുടെ രുചി മാധുര്യം അനുഭവവേദ്യമാക്കിയാണ് പരിസ്ഥി ദിനാചരണത്തിന് തുടക്കം കുറിച്ചത്.

തേനൂറും മധുരം നുകർന്ന വിദ്യാർത്ഥികൾ നാട്ടു മാമ്പഴത്തിൻ്റെ അണ്ടിയും വരിക്കച്ചക്കയുടെ കുരുവും സ്കൂൾ പറമ്പിൽ കുഴി കുത്തി ഓരോരുത്തരായി മുളപ്പിക്കാൻ പാക്കി.പ്രധാനാധ്യാപകൻ കെ.പി.ശ്യാം സുന്ദർ കുട്ടികൾക്ക് നാട്ടു മാമ്പഴം നൽകി 'തൊടിയിലൊരു നാട്ടു മാമ്പഴം പദ്ധതി ' ഉദ്ഘാടനം ചെയ്തു.

ശലഭോദ്ധ്യാന പരിപാലനം, ഔഷധത്തോട്ട പരിപാലനം, പരിസ്ഥിതി ക്വിസ്, തുടങ്ങി വിവിധ പരിപാടികളാണ് നടത്തുന്നത്. ഇ.പി.മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.'നമുക്ക് നടാം മാധുര്യമൂറുന്ന വരിക്കപ്ലാവ്' എന്ന പദ്ധതിക്ക് ഒ.സ്വപ്ന ടീച്ചർ തുടക്കമിട്ടു.ജി.എസ്. സതീഷ് ബാബു മാസ്റ്റർ, എൻ.വി. നൗഫൽ മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294285/world-environment-day-muthuvadathur-mup-students)