---
title: "നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി പരാതി"
english_title: "Complaint filed against woman Nadapuram domestic violence husband house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294295/complaint-filed-against-woman-nadapuram-domestic-violence-husband-house-new "
published_at: "2025-06-04T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840734539717_a.jpg"
keywords: []
---

# നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി പരാതി

> **Lead Summary:** **നാദാപുരം: **നാദാപുരം കുയ്തേരിയിൽ ഭർതൃവീട്ടിൽ യുവതിയെ പീഡനത്തിനിരയാക്കിയതായി പരാതി. സൗന്ദര്യം പോരാ എന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മുപ്പത് പവനോളം സ്വർണഭരണങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

## Article Content

**നാദാപുരം: **നാദാപുരം കുയ്തേരിയിൽ ഭർതൃവീട്ടിൽ യുവതിയെ പീഡനത്തിനിരയാക്കിയതായി പരാതി. സൗന്ദര്യം പോരാ എന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മുപ്പത് പവനോളം സ്വർണഭരണങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

കല്ലാച്ചി സ്വദേശിനി കണ്ണോത്ത് പുതിയോട്ടിൽ ഹാജറയുടെ പരാതിയിൽ ഭർതൃവീട്ടുകാരായ നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭർത്താവ് കുയ്തേരിയിലെ തിരുവണേമ്മൽ ഇസ്മയിൽ, ഭർതൃമാതാവ് മറിയം, ഭർതൃസഹോദരിമാർ എന്നീ നാല് പേർക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത് .

2013 ജൂൺ ആറിനായിരുന്നു ഇരുവരുടെയും വിവാഹം. ഹാജറയ്ക്ക് വീട്ടുകാർ സമ്മാനമായി നല്കിയ മുപ്പത് പവനോളം സ്വർണഭരണങ്ങൾ ഭർതൃവീട്ടുകാർ തിരിച്ചു തരാമെന്ന് പറഞ്ഞ് വാങ്ങിച്ച് തിരിച്ചു നാൽകാതെ വിശ്വാസ വഞ്ചന കാണിക്കുകയുമായിരുന്നെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു . യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം സബ് ഇൻസ്‌പെക്ടർ വിഷ്ണു എം പി യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294295/complaint-filed-against-woman-nadapuram-domestic-violence-husband-house-new )