---
title: "കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ"
english_title: "Building construction fee should be refunded INL"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294304/building-construction-fee-should-be-refunded-inl"
published_at: "2025-06-04T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68407b91c8e23_inl.jpg"
keywords: []
---

# കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

> **Lead Summary:** വാണിമേൽ: വാണിമേൽ പഞ്ചായത്തിലെ നൂറിൽ കൂടുതൽ ആളുകളിൽ നിന്ന് ഈടാക്കിയ കെട്ടിട നിർമ്മാണ അനുമതിക്കുള്ള അധിക ഫീ അടിയന്തരമായി തിരിച്ചു നൽകണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു

## Article Content

വാണിമേൽ: വാണിമേൽ പഞ്ചായത്തിലെ നൂറിൽ കൂടുതൽ ആളുകളിൽ നിന്ന് ഈടാക്കിയ കെട്ടിട നിർമ്മാണ അനുമതിക്കുള്ള അധിക ഫീ അടിയന്തരമായി തിരിച്ചു നൽകണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു

വീട് നിർമ്മാണ അനുമതിക്ക് ഈടാക്കിയ അധിക ഫീ തിരിച്ചു കൊടുക്കാൻ കഴിഞ്ഞ വർഷം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. വാണിമേൽ പഞ്ചായത്ത് ഭരണസമിതി ഈടാക്കിയ അധിക ഫീ മാർച്ച് മാസം കൊടുക്കാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.

സാധാരണക്കാരുടെ പണം തിരിച്ചു നൽകുന്നത് വൈകിപ്പിച്ച ഭരണസമിതി തീരുമാനം തന്നെ അപലനീയമാണ്. മാർച്ച് മാസം കഴിഞ്ഞിട്ടും നൂറിൽ കൂടുതൽ ആളുകളിൽ നിന്ന് ഈടാക്കിയ ലക്ഷകണക്കിന് രൂപ തിരിച്ചു നൽകാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല.

പഞ്ചായത്ത് ഈടാക്കിയ അമിത ഫീ തിരിച്ചു കൊടുക്കാൻ വൈകുന്നതിൽ ദുരൂഹതയുണ്ട്. വാണിമേൽ പഞ്ചായത്ത് ഈടാക്കിയ അധിക ഫീ അടിയന്തരമായി തിരിച്ചു കൊടുക്കണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294304/building-construction-fee-should-be-refunded-inl)