---
title: "വളയം യുപി സ്കൂളിന് പരിസ്ഥിതി ദിന സമ്മാനമായി ഔഷധ ഉദ്യാനം"
english_title: "Herbal garden Environment Day gift Valayam UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294490/herbal-garden-environment-day-gift-valayam-up-school"
published_at: "2025-06-05T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68417935e84f6_alayam_up_schol.jpg"
keywords: []
---

# വളയം യുപി സ്കൂളിന് പരിസ്ഥിതി ദിന സമ്മാനമായി ഔഷധ ഉദ്യാനം

> **Lead Summary:** **വളയം: **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 വ്യാഴാഴ്ച വളയം യുപി സ്കൂളിൽ ഔഷധ ഉദ്യാനം നിർമ്മിച്ചു.

## Article Content

**വളയം: **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 വ്യാഴാഴ്ച വളയം യുപി സ്കൂളിൽ ഔഷധ ഉദ്യാനം നിർമ്മിച്ചു.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മുഞ്ഞ, കൊടുവേലികിഴങ്ങ്, അയമോദക, ഇടംപിരി വലംപിരി, കറുവപ്പട്ട, കരിനൊച്ചി, നീർമാതളം, നാഗപൂമരം, ഇലിപ്പ, ചങ്ങലംപരണ്ട തുടങ്ങി പതിനഞ്ചോളം ഔഷധസസ്യങ്ങൾ സ്കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി കുറ്റ്യാടി ഏരിയ കമ്മിറ്റി മെമ്പർ ഡോ. കാവ്യശ്രീ എം.എസ് പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യവും ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തലും എന്ന വിഷയത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.

സ്കൂൾ സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് അനില വി കെ, കുറ്റ്യാടി ഏരിയ സെക്രട്ടറി ഡോ. ദേവി മഞ്ജുള എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294490/herbal-garden-environment-day-gift-valayam-up-school)