---
title: " 'ഗ്രീൻ വൈബ്'; പരിസ്ഥിതി ദിനത്തിൽ വേറിട്ട പദ്ധതിയുമായി നാദാപുരം അർബൻ ബാങ്ക്"
english_title: "Green Vibe project Nadapuram Urban Bank launches Environment Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294520/Green-Vibe-project-Nadapuram-Urban-Bank-launches-Environment-Day-"
published_at: "2025-06-05T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841ad8078e22_naurban_bank.jpg"
keywords: []
---

#  'ഗ്രീൻ വൈബ്'; പരിസ്ഥിതി ദിനത്തിൽ വേറിട്ട പദ്ധതിയുമായി നാദാപുരം അർബൻ ബാങ്ക്

> **Lead Summary:** **നാദാപുരം: **ലോക പരിസ്ഥിതി ദിനത്തിൽ 'ഗ്രീൻ വൈബ്' എന്ന പേരിൽ വേറിട്ട പദ്ധതിയുമായി നാദാപുരം അർബൻ ബാങ്ക്. മേഖലയിലെ വിദ്യാലയങ്ങളിൽ ഹരിത ക്ലബ് സഹകരണത്തോടെ യാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കല്ലാച്ചി ഗവ. യുപി സ്കൂളിൽ അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് നിർവഹിച്ചു. ജനറൽ മാനേജർ കെ എൻ അബ്ദുറഷീദ് അധ്യക്ഷനായി.

## Article Content

**നാദാപുരം: **ലോക പരിസ്ഥിതി ദിനത്തിൽ 'ഗ്രീൻ വൈബ്' എന്ന പേരിൽ വേറിട്ട പദ്ധതിയുമായി നാദാപുരം അർബൻ ബാങ്ക്. മേഖലയിലെ വിദ്യാലയങ്ങളിൽ ഹരിത ക്ലബ് സഹകരണത്തോടെ യാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കല്ലാച്ചി ഗവ. യുപി സ്കൂളിൽ അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് നിർവഹിച്ചു. ജനറൽ മാനേജർ കെ എൻ അബ്ദുറഷീദ് അധ്യക്ഷനായി.

നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സനൂപ് പരിസ്ഥിതി ദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, സ്കൂൾ ഹെഡ്മാസ്റ്റർ എം രവി, ബാങ്ക് അക്കൗണ്ടന്റ് സി പി ശ്രീജിത്ത്, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ സആദ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294520/Green-Vibe-project-Nadapuram-Urban-Bank-launches-Environment-Day-)