---
title: "വിദ്യാഭ്യാസരംഗത്ത് മുസ്ലിം സമുദായത്തിന്റെ മുന്നേറ്റം ആശാവഹം -പാറക്കൽ"
english_title: "Progress Muslim community field education promising Parakkalabdullah"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294525/progress-muslim-community-field-education-promising-parakkalabdullah"
published_at: "2025-06-05T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841af93178db_parakkal_abdullah.jpg"
keywords: []
---

# വിദ്യാഭ്യാസരംഗത്ത് മുസ്ലിം സമുദായത്തിന്റെ മുന്നേറ്റം ആശാവഹം -പാറക്കൽ

> **Lead Summary:** നാദാപുരം: വിദ്യാഭ്യാസ രംഗത്ത് മുസ്ലിം സമുദായം ഇന്ന് കാണുന്ന പുരോഗതി കൈവരിച്ചത് മുസ്ലിം ലീഗിന്റെ ശ്രമ ഫലമായാണെന്നും പുതിയകാലത്ത് മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം ഏറെ ആശാവമാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല.

## Article Content

നാദാപുരം: വിദ്യാഭ്യാസ രംഗത്ത് മുസ്ലിം സമുദായം ഇന്ന് കാണുന്ന പുരോഗതി കൈവരിച്ചത് മുസ്ലിം ലീഗിന്റെ ശ്രമ ഫലമായാണെന്നും പുതിയകാലത്ത് മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം ഏറെ ആശാവമാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല.

ഷാർജ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സംഗമം നാദാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാദാപുരം ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെഎംസിസി ജില്ലാ പ്രസിഡണ്ട് ടി കെ അബ്ബാസ് അധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ്‌ ബംഗ്ലത്ത്, ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്‌, ദുബായ് കെഎംസിസി ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ്‌, ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി നസീർ കുനിയിൽ, മുസ്തഫ മുട്ടുങ്ങൽ, സജാസ്, ഹാരിസ് കോമത്ത്, ഫൈസൽ വാണിമേൽ, ഫൈസൽ എരോറക്കൽ, എ ടി അബൂബക്കർ, ഷംസു കോച്ചേരി തുടങ്ങിയവർ സംസാരിച്ചു.

എസ്എസ്എൽസി, പ്ലസ് ടു, കെ ടെറ്റ്, മദ്രസ പൊതു പരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ കെഎംസിസി ഭാരവാഹികളുടെ മക്കളെയാണ് അനുമോദിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294525/progress-muslim-community-field-education-promising-parakkalabdullah)