---
title: "'പരിചരണ പാഠം'; കല്ലാച്ചി ഗവൺമെൻറ് യു പിയിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി"
english_title: "Kallachi Government UP school Environment Day celebration "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294536/kallachi-government-up-school-environment-day-celebration"
published_at: "2025-06-05T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841b8620110c_kallachi_upjpg"
keywords: []
---

# 'പരിചരണ പാഠം'; കല്ലാച്ചി ഗവൺമെൻറ് യു പിയിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി

> **Lead Summary:** കല്ലാച്ചി: കല്ലാച്ചി ഗവ: യു പി സ്കൂളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ബാല പാഠങ്ങൾ പകർന്നു നൽകിയും, പ്രാധാന്യം വിളിച്ചോതിയും കുഞ്ഞു കുട്ടികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിനാഘോഷം ശ്രദ്ദേയമായി.

## Article Content

കല്ലാച്ചി: കല്ലാച്ചി ഗവ: യു പി സ്കൂളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ബാല പാഠങ്ങൾ പകർന്നു നൽകിയും, പ്രാധാന്യം വിളിച്ചോതിയും കുഞ്ഞു കുട്ടികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിനാഘോഷം ശ്രദ്ദേയമായി.

റെയിംബോ പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടിയാണ് 'പരിചരണ പാഠം' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. പുതിയ മരങ്ങൾ നടുന്നതിനേക്കാൾ പ്രധാനമാണ് നിലവിലുള്ളതിന്റെ പരിചരണമെന്ന സന്ദേശമാണ് കുട്ടികൾക്ക് ഇതിലൂടെ നൽകിയത്. അദ്ധ്യാപിക മാരായ ദിമ്‌ന കെ കെ,, നിഷ, ആതിര നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294536/kallachi-government-up-school-environment-day-celebration)