---
title: "പ്ലാസ്റ്റിക്കിന് അറുതി; ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക് ആദരം"
english_title: "honoured students who dont buy new bags umbrellas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294554/honoured-students-who-dont-buy-new-bags-umbrellas"
published_at: "2025-06-05T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841cf5c346e6_honoured.jpg"
keywords: []
---

# പ്ലാസ്റ്റിക്കിന് അറുതി; ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക് ആദരം

> **Lead Summary:** **വാണിമേൽ : ** ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പരിസ്ഥിതി ദിന തീം 'പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുന്നു' എന്നതിന്റെ ഭാഗമായി പഴയ ബാഗും കുടയും ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി ആദരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്‌തു.

## Article Content

**വാണിമേൽ : ** ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പരിസ്ഥിതി ദിന തീം 'പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുന്നു' എന്നതിന്റെ ഭാഗമായി പഴയ ബാഗും കുടയും ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി ആദരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്‌തു.

സഹോദരി ഉപയോഗിച്ച ബാഗ് തുടർച്ചയായി 7 വർഷം പുനരുപയോഗിച്ച മുഹമ്മദ് ഷാഫിയും എൽ.കെ.ജി ക്ലാസ്സ് മുതൽ ഒരേ ബാഗ് തന്നെ ഉപയോഗിക്കുന്ന അയാൻ ഇസ്ഹാക്കും സമ്മാനർഹരായി. സീനിയർ അദ്ധ്യാപകനായ എം.വി നജീബ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. വാണിമേൽ എം.യു പി സ്കൂളിൽ നടന്ന വിപുലമായ പരിസ്ഥിതി ദിനാചരണ പരിപാടികൾ ഹെഡ്‌മാസ്റ്റർ സി വി അബ്‌ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ശേഖരിച്ച് തൈകൾ കൊണ്ട് സ്കൂളും പരിസരവും സൗന്ദര്യവത്കരണം, പരിസ്ഥിതി ദിന ക്വിസ് മത്സരം, പരിസ്ഥിതി ദിന റാലി, പരിസ്ഥിതി പ്രതിജ്ഞ, കൈ കഴുകാം ശുചിത്വം പാലിക്കാം, വൃക്ഷതൈ നടൽ, പോസ്റ്റർ രചന തുടങ്ങിയ പരിപാടികൾ നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294554/honoured-students-who-dont-buy-new-bags-umbrellas)