---
title: "മികവിന് ആദരം; ആയിഷ ജിനാന് എക്സലൻസി അവാർഡ് സമ്മാനിച്ചു"
english_title: "Excellence Award presented Ayesha Jinan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294563/excellence-award-presented-ayesha-jinan"
published_at: "2025-06-05T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841d489e3f11_excellencejpg"
keywords: []
---

# മികവിന് ആദരം; ആയിഷ ജിനാന് എക്സലൻസി അവാർഡ് സമ്മാനിച്ചു

> **Lead Summary:** വാണിമേൽ: പാഠ്യാനുബന്ധ മികവിന് വാണിമേൽ ക്രസന്റ്റ് ഹൈസ്കൂൾ ഏർപ്പെടുത്തിയ എക്സലൻസി അവാർഡിന് ആയിശ ജിനാൻ അർഹയായി. ആകർഷകമായ ക്രാഫ്റ്റ് വർക്കുകൾ ചെയ്യാനുള്ള ആയിശയുടെ കഴിവിനാണ് അവാർഡ്.

## Article Content

വാണിമേൽ: പാഠ്യാനുബന്ധ മികവിന് വാണിമേൽ ക്രസന്റ്റ് ഹൈസ്കൂൾ ഏർപ്പെടുത്തിയ എക്സലൻസി അവാർഡിന് ആയിശ ജിനാൻ അർഹയായി. ആകർഷകമായ ക്രാഫ്റ്റ് വർക്കുകൾ ചെയ്യാനുള്ള ആയിശയുടെ കഴിവിനാണ് അവാർഡ്.

ക്രാഫ്റ്റ് വർക്കുകളിൽ ഇതിനകം സ്കൂൾ തലത്തിലും ഉപജില്ലാ, ജില്ലാ തലങ്ങളിലും വിവിധ സമ്മാനങ്ങൾ ഈ മിടുക്കി വാങ്ങിക്കൂട്ടിയിട്ടുണ്ട്. നരിപ്പറ്റ അക്കാളിയിൽ സലാമിൻ്റെയും വില്ല്യാപ്പള്ളി എം ജെ സ്കൂളിലെ വർക്ക് എക്സ്പിരിയൻസ് അധ്യാപിക സമിന യുടെയും മകളാണ് ആയിഷ ജിനാൻ.സ്‌കൂളിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ അഷ്റഫ് അവാർഡ് സമ്മാനിച്ചു.

പദ്ധതി കോർഡിനേറ്റർ റഷീദ് കോടിയുറ എം കെ അബ്‌ദുൽ നാസർ, സലാം അക്കാളിയിൽ, സമീന സലാം, ഹാജറ നജീബ്, ടി.കെ അനിഷത്ത്, എം കെ സൽമ, ഐമൻ അബ്‌ദുല്ല, ഫെബിൻ അഫ്ഷാൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294563/excellence-award-presented-ayesha-jinan)