---
title: "നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി"
english_title: "World Environment Week begins pranavam achamveedu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294566/world-environment-week-begins-pranavam-achamveedu"
published_at: "2025-06-05T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841d671b5256_tree.jpg"
keywords: []
---

# നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

> **Lead Summary:** വളയം: പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ലബ്ബ്‌ പ്രസിഡന്റ് നിധിൻ കൃഷ്ണ, വൈസ് പ്രസിഡന്റ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷതൈ നടീൽ പ്രവർത്തനം സംഘടിപ്പിച്ചു.

## Article Content

വളയം: പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ലബ്ബ്‌ പ്രസിഡന്റ് നിധിൻ കൃഷ്ണ, വൈസ് പ്രസിഡന്റ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷതൈ നടീൽ പ്രവർത്തനം സംഘടിപ്പിച്ചു.

തുടർന്ന് 2025 ലോക പരിസ്ഥിതി ദിനത്തിന്റെ ആശയമായി യു എൻ ഇ പി മുന്നോട്ട് വച്ച പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക എന്ന എന്ന മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ട് ക്ലബ്ബ്‌ പ്രവർത്തകർ ഭരണ സമിതി അംഗം കെ പി സജീഷിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

ഞായറാഴ്ച രാവിലെ മുതൽ പരിസരശുചീകരണവും അച്ചംവീട് കുളം വൃത്തിയാക്കൽ പ്രവർത്തനവും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294566/world-environment-week-begins-pranavam-achamveedu)