---
title: "തൂണേരിയിൽ വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Youth arrested ganja sale Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294639/youth-arrested-ganja-sale-thooneri"
published_at: "2025-06-06T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842859fc87f1_arrest.jpg"
keywords: []
---

# തൂണേരിയിൽ വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** **നാദാപുരം: **തൂണേരിയിൽ വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. ചെക്യാട് പഞ്ചായത്തിലെ പാറക്കടവ് സ്വദേശിയായ പഴയങ്ങാടിയിൽ മുഹമ്മദ് ആണ് നാദാപുരം പോലീസിന്റെ പിടിയിലായത്. തൂണേരി പട്ടാണിപെട്രോൾ പമ്പ് പരിസരത്ത് നാദാപുരം പോലീസും ഡിവൈഎസ്പിയുടെ സ്ക്വാഡും നടത്തിയ പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.

## Article Content

**നാദാപുരം: **തൂണേരിയിൽ വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. ചെക്യാട് പഞ്ചായത്തിലെ പാറക്കടവ് സ്വദേശിയായ പഴയങ്ങാടിയിൽ മുഹമ്മദ് ആണ് നാദാപുരം പോലീസിന്റെ പിടിയിലായത്. തൂണേരി പട്ടാണിപെട്രോൾ പമ്പ് പരിസരത്ത് നാദാപുരം പോലീസും ഡിവൈഎസ്പിയുടെ സ്ക്വാഡും നടത്തിയ പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.

സംശയാസ്പദ സാഹചര്യത്തിൽ കണ്ട ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചെറു പൊതികളിലാക്കി സൂക്ഷിച്ച 31 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് മുഹമ്മദെന്ന് പോലീസ് പറഞ്ഞു. പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294639/youth-arrested-ganja-sale-thooneri)