---
title: "ദുരന്തം മുൻകൂട്ടി അറിയാൻ മഴമാപിനി ; പരിസ്ഥിതി ദിനം ആചരിച്ച് വിലങ്ങാട് മലയോര സംരക്ഷണ സമിതി "
english_title: "Vilangad malayoraSamsarasam Samiti observes Environment Day rain gauges predict disaster"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294798/vilangad-malayorasamsarasam-samiti-observes-environment-day-rain-gauges-predict-disaster"
published_at: "2025-06-07T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843d01ade0f1_MAYAMAPINI.jpg"
keywords: []
---

# ദുരന്തം മുൻകൂട്ടി അറിയാൻ മഴമാപിനി ; പരിസ്ഥിതി ദിനം ആചരിച്ച് വിലങ്ങാട് മലയോര സംരക്ഷണ സമിതി 

> **Lead Summary:** > **നാദാപുരം : **ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വിലങ്ങാട് ജനതക്ക് കരുതലേകി മലയോര സംരക്ഷണ സമിതിയുടെ പരിസ്ഥിതി ദിനാചരണം. " വിലങ്ങാടിന് കരുതലാകാം " എന്ന സന്ദേശവുമായി നടന്ന പരിസ്ഥിതി ദിനാചരണം ഏറെ ശ്രദ്ധേയമായി.

## Article Content

> **നാദാപുരം : **ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വിലങ്ങാട് ജനതക്ക് കരുതലേകി മലയോര സംരക്ഷണ സമിതിയുടെ പരിസ്ഥിതി ദിനാചരണം. " വിലങ്ങാടിന് കരുതലാകാം " എന്ന സന്ദേശവുമായി നടന്ന പരിസ്ഥിതി ദിനാചരണം ഏറെ ശ്രദ്ധേയമായി.

മലയോര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം വൃക്ഷ തൈ നട്ട് സംരക്ഷണ സമിതി എക്സിക്യുട്ടീവ് അംഗം പന്തളം മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

സെൻ്റ് ജോർജ് ഫൊറോ പള്ളി വികാരി ഫാദർ വിൽസൺ മുട്ടത്തുകുന്ന ൽ , സംരക്ഷണ സമിതി ഭാരവാഹികളായ അമ്പലകണ്ടി അബ്ദുൾ റഹിമാൻ, കളത്തിൽ മുഹമ്മദ് ഇഖ്ബാൽ , സഞ്ജയ് ബാവ എം പി , എം എ വാണിമ്മേൽ , പി എ ആൻ്റണി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294798/vilangad-malayorasamsarasam-samiti-observes-environment-day-rain-gauges-predict-disaster)