---
title: "കിടിലൻ ചിരി; ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ  മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി "
english_title: "student Kallachi School great performance oru chiri iru chiri Bumper chiri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294905/student-kallachi-school-great-performance-oru-chiri-iru-chiri-bumper-chiri"
published_at: "2025-06-07T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6844473d67863_parooty.jpg"
keywords: []
---

# കിടിലൻ ചിരി; ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ  മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി 

> **Lead Summary:** > കല്ലാച്ചി: മഴവിൽ മനോരമയിലെ "ഒരു ചിരി, ഇരു ചിരി ബംബർ ചിരി"യിലെ കിടിലൻ പെർഫോമൻസിലൂടെ ശ്രദ്ധേയയായ പാറൂട്ടി എന്ന പാർവണയെ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

> കല്ലാച്ചി: മഴവിൽ മനോരമയിലെ "ഒരു ചിരി, ഇരു ചിരി ബംബർ ചിരി"യിലെ കിടിലൻ പെർഫോമൻസിലൂടെ ശ്രദ്ധേയയായ പാറൂട്ടി എന്ന പാർവണയെ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ഉപഹാരം നൽകി അനുമോദിച്ചു.

കല്ലാച്ചി ഗവ:യു പി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിയായ പാർവണ, അതേ സ്കൂളിലെ പ്രീ പ്രൈമെറി വിഭാഗം അധ്യാപികയായ ദിമ്‌ന ടീച്ചറുടെ മകളാണ്.

നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്‌,ജനറൽ മാനേജർ കെ എൻ അബ്ദുൽ റഷീദ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സി എച്ച് നജ്മ ബീവി, വി ടി കെ മുഹമ്മദ്‌, സി എച്ച് അബ്ദുള്ളക്കോയ തങ്ങൾ, ആസിഫ് പി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294905/student-kallachi-school-great-performance-oru-chiri-iru-chiri-bumper-chiri)