---
title: "അനുമോദന സംഗമം; ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക്  സ്നേഹാദരം "
english_title: "honoured top achievers Eid ul Adha vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294928/honoured-top-achievers-eid-ul-adha-vanimel"
published_at: "2025-06-07T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68446e5480728_honoured.jpg"
keywords: []
---

# അനുമോദന സംഗമം; ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക്  സ്നേഹാദരം 

> **Lead Summary:** വാണിമേൽ: ബലി പെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക് സ്നേഹാദരം. വാണിമേലിലെ അയൽക്കാർ വാട്സപ്പ് കൂട്ടായ്മ അനുമോദന സംഗമം നടത്തി. ഈ കൂട്ടായ്‌മയുടെ പ്രവർത്തന പരിധിയിൽ പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നാല് കുട്ടികളെയാണ് അനുമോദിച്ചത്.

## Article Content

വാണിമേൽ: ബലി പെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക് സ്നേഹാദരം. വാണിമേലിലെ അയൽക്കാർ വാട്സപ്പ് കൂട്ടായ്മ അനുമോദന സംഗമം നടത്തി. ഈ കൂട്ടായ്‌മയുടെ പ്രവർത്തന പരിധിയിൽ പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നാല് കുട്ടികളെയാണ് അനുമോദിച്ചത്.

പേരാവൂർ ഡി.വൈ.എസ്.പി എം.പി.ആസാദ് ഉപഹാരം നൽകി. ഡി വൈ എസ് പി യായി പ്രമോഷൻ ലഭിച്ച ആസാദിന് എൻ.കെ. മൂസ മാസ്റ്റർ ഷാൾ അണിയിച്ചു. വി.വി. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു . വി.വി. അലി മാസ്റ്റർ സ്വാഗതം പറഞ്ഞു. സി.വി. കുഞ്ഞാലി, കെ.പി.എ. റഹ് മാൻ, സി.കെ. അഷ്റഫ്‌ശിഹാബ് സി.വി. എന്നിവർ ക്യാഷ്‌അവാർഡ് വിതരണം ചെയ്തു. സിനാൽ എ.പി, എടപ്പള്ളി അമ്മത്, സുഹൈൽ മാസ്റ്റർ എ.പി, സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294928/honoured-top-achievers-eid-ul-adha-vanimel)