---
title: "വഴിയാത്ര ദുസ്സഹം; കല്ലാച്ചി ടൗണിലെ പാതി പൊളിച്ച കെട്ടിട ഉരുപ്പടികള്‍ റോഡില്‍തന്നെ"
english_title: " half demolished building ruins Kallachi Town road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294980/half-demolished-building-ruins-kallachi-town-road"
published_at: "2025-06-08T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684522016de54_KALLACHI_TOWN.jpg"
keywords: []
---

# വഴിയാത്ര ദുസ്സഹം; കല്ലാച്ചി ടൗണിലെ പാതി പൊളിച്ച കെട്ടിട ഉരുപ്പടികള്‍ റോഡില്‍തന്നെ

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ടൗണിലെ വികസന പ്രവര്‍ത്തനത്തിന് പാതി പൊളിച്ചുമാറ്റിയ കെ ട്ടിടത്തിന്റെ ഉരുപ്പടികള്‍ വഴിയാത്രക്കാര്‍ക്ക് ദുസ്സഹമാകുന്നു. കല്ലാച്ചിടൗണ്‍ വികസനത്തിന്റെ ഭാഗമായി മാര്‍ക്കറ്റ് റോഡ് പരിസരത്തെ കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉടമകളും വികസനസമിതി അംഗങ്ങളും തമ്മില്‍ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊളിക്കല്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.

## Article Content

**നാദാപുരം: **കല്ലാച്ചി ടൗണിലെ വികസന പ്രവര്‍ത്തനത്തിന് പാതി പൊളിച്ചുമാറ്റിയ കെ ട്ടിടത്തിന്റെ ഉരുപ്പടികള്‍ വഴിയാത്രക്കാര്‍ക്ക് ദുസ്സഹമാകുന്നു. കല്ലാച്ചിടൗണ്‍ വികസനത്തിന്റെ ഭാഗമായി മാര്‍ക്കറ്റ് റോഡ് പരിസരത്തെ കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉടമകളും വികസനസമിതി അംഗങ്ങളും തമ്മില്‍ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊളിക്കല്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.

എന്നാല്‍, കട വാടകക്കെടുത്ത ഒരാള്‍ പൊളിക്കല്‍ നടപടി ക്കെതിരെ കോടതിയെ സമീപിക്കുകയും പൊളിക്കല്‍ നടപടി തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതോടെ പാതിവഴിയില്‍ ഉപേക്ഷിച്ച് പ്രവത്തി നിര്‍ത്തിവെക്കേണ്ടി വന്നു. കോടതി ഉത്തരവ് വന്നതോടെ നേരത്തേ പൊളിച്ചുനീക്കിയ കെട്ടിട ഭാഗങ്ങളും മരം ഉരുപ്പടികളും റോഡില്‍നിന്ന് നീക്കം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.

തിരക്കേറിയ റോഡില്‍ നടപ്പാതയിലാണ് ഇവയെല്ലാം കിടക്കുന്നത്. കല്ലാച്ചി മാര്‍ക്കറ്റ് റോഡിലെ ഓട്ടോസ്റ്റാന്‍ഡും ഇവിടെ തന്നെയാണ്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന റോഡില്‍ മറ്റൊരു ദുരിതം അനുഭവിക്കേണ്ട അവസ്ഥയിലാണ് ടൗണിലെത്തുന്നവര്‍.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294980/half-demolished-building-ruins-kallachi-town-road)