---
title: "നാട്ടുകാർക്ക് ഭീഷണി; അരൂർ നീളംപാറയിലെ ക്വാറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു"
english_title: "Public protest against quarry Aroor neelampara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294993/public-protest-against-quarry-aroor-neelampara"
published_at: "2025-06-08T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68452effe585f_janakeeya_samithy.jpg"
keywords: []
---

# നാട്ടുകാർക്ക് ഭീഷണി; അരൂർ നീളംപാറയിലെ ക്വാറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു

> **Lead Summary:** **പുറമേരി: **അരൂരിലെ നീളംപാറയിൽ ക്വാറി പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു. ഈ നീക്കത്തിനെതിരെ സമരത്തിനിറങ്ങാനാണ് ജനകീയ സമിതിയുടെ തീരുമാനം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിനാളുകളെ പങ്കെടുപ്പിച്ച് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

## Article Content

**പുറമേരി: **അരൂരിലെ നീളംപാറയിൽ ക്വാറി പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു. ഈ നീക്കത്തിനെതിരെ സമരത്തിനിറങ്ങാനാണ് ജനകീയ സമിതിയുടെ തീരുമാനം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിനാളുകളെ പങ്കെടുപ്പിച്ച് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഖനനം വീണ്ടും നടത്താൻ ശ്രമിക്കുന്നതായാണ് പരാതി. ഇത് അനുവദിക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നൽകി. നേരത്തെ അപകട ഭീഷണിയുണ്ടായപ്പോൾ താഴ് വാരത്തെ വീട്ടുകാരോട് മാറി താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പ് വരുത്തേണ്ടവർ ക്വാറി മാഫിയക്ക് കൂട്ടുനിൽക്കുന്നതായാണ് പരാതി.

യോഗത്തിൽ ജനകീയ സമിതി ചെയർമാൻ സജീവൻ തുമ്പോളി അധ്യക്ഷത വഹിച്ചു. എൽ.ലിജീഷ്, ചെത്തിൽ കുമാരൻ, എൻ.ഇ.രമ്യ, എൻ.പി രാജൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് എൻ.കെ, ശ്രീജേഷ്, വി.കെ.ഷൈജു, എൽ.ലിജീഷ് എന്നിവർ നേതൃത്വം നൽകി. ഖനന നീക്കത്തിനെതിരെ സമര പരിപാടികൾ ആസൂത്രണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294993/public-protest-against-quarry-aroor-neelampara)