---
title: "വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം "
english_title: " Dulhan Boys honoured USS winner nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294999/dulhan-boys-honoured-uss-winner-nadapuram"
published_at: "2025-06-08T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684537272f38a_honoured.jpg"
keywords: []
---

# വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം 

> **Lead Summary:** നാദാപുരം: പെരുമുണ്ടശ്ശേരിയിലെ യുവ കൂട്ടായ്മയായ ദുൽഹാൻ ബോയ്സിന്റെ ആഭിമുഖ്യത്തിൽ ഉന്നത ജേതാക്കൾക്ക് സ്നേഹോപഹാരം നൽകി. കടമേരി റഹ്മാനിയ്യ വിമൻസ് കോളേജിൽ നിന്നും റാളിയ്യ: ബിരുദം കരസ്ഥമാക്കിയ ഫിദാ ഫാത്തിമ .കെ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എൽ എസ് എസ്, യു എസ് എസ് ജേതാക്കളെയുമാണ് അനുമോദിച്ചത്.

## Article Content

നാദാപുരം: പെരുമുണ്ടശ്ശേരിയിലെ യുവ കൂട്ടായ്മയായ ദുൽഹാൻ ബോയ്സിന്റെ ആഭിമുഖ്യത്തിൽ ഉന്നത ജേതാക്കൾക്ക് സ്നേഹോപഹാരം നൽകി. കടമേരി റഹ്മാനിയ്യ വിമൻസ് കോളേജിൽ നിന്നും റാളിയ്യ: ബിരുദം കരസ്ഥമാക്കിയ ഫിദാ ഫാത്തിമ .കെ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എൽ എസ് എസ്, യു എസ് എസ് ജേതാക്കളെയുമാണ് അനുമോദിച്ചത്.

മസ്ജിദു റഹ്മത്ത് പ്രസിഡണ്ട് പുതിയോട്ടിൽ മഹമൂദ് ഹാജി ഉപഹാരം നൽകി. താഴെ ചാലിൽ അമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സുബൈർ പെരുമുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കെ കെ ആമുഖ പ്രഭാഷണം നടത്തി.

കോടച്ചാംകണ്ടി മൊയ്തു,ഒതയോദ് ഹമീദ് ഹാജി, ഇബ്രാഹീം.പി.പി, മൊയിതു.ടി.കെ, കുഞ്ഞബ്ദുല്ല.പി.സി, ഇബ്രാഹീം.സി.കെ, ശബിനാസ്.ഒ, ലാമിയ്യ: അബ്ദുല്ല.ടി.സി, ഫാത്തിമ കുഞ്ഞബ്ദുള്ള.കെ, നജാ ഫാത്തിമ.ഒ.കെ, ഹംദ ഫാത്തിമ.പി, മുഫ്നാസ്, ജാഫർ.ടി.സി, സഫ്വൻ.കെ.എം സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294999/dulhan-boys-honoured-uss-winner-nadapuram)