---
title: "വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "worker found dead after falling pond near house Valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295021/worker-found-dead-after-falling-pond-near-house-valayam"
published_at: "2025-06-08T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684546bb65246_found_dead.jpg"
keywords: []
---

# വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **വളയം: **വളയത്ത വീട്ടിൽ നിന്ന് അങ്ങാടിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ഇരുമ്പ് ആയുധ നിർമ്മാണ തൊഴിലാളിയെ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**വളയം: **വളയത്ത വീട്ടിൽ നിന്ന് അങ്ങാടിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ഇരുമ്പ് ആയുധ നിർമ്മാണ തൊഴിലാളിയെ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വളയം ചുഴലി മുത്താറിൻ്റെ വിട കേശവൻ (67) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 9 ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ചുലഴിക്കടുത്തെ മണ്ണി പൊയിൽ തോട്ടിൽ മൃതദ്ദേഹം കണ്ടെത്തിയത്.

വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് അല്പ സമയം മുമ്പായി പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: ലക്ഷ്മി

മക്കൾ: പ്രജിത, ലിജിത,ലജീഷ്

മരുമക്കൾ: ബാബു തിരുവള്ളൂർ ) ലിനീഷ് (ബാലുശ്ശേരി), രാഗിഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295021/worker-found-dead-after-falling-pond-near-house-valayam)