---
title: "പ്രതിഭകൾ വളരട്ടെ; എംബിസി മുടവന്തേരി ഉന്നത വിജയികളെ അനുമോദിച്ചു"
english_title: " MBC Mudavantheri congratulates the top achievers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295154/mbc-mudavantheri-congratulates-the-top-achievers"
published_at: "2025-06-09T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684664dd8b7a5_gxfdgf.jpg"
keywords: []
---

# പ്രതിഭകൾ വളരട്ടെ; എംബിസി മുടവന്തേരി ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **തൂണേരി : ** മുടവന്തേരി പ്രദേശത്തു നിന്നും ഈ വർഷത്തെ എസ്എസ്എൽസി -പ്ലസ് ടു, എൽഎസ് എസ് -യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എംബിസി മുടവന്തേരി അനുമോദിച്ചു.

## Article Content

**തൂണേരി : ** മുടവന്തേരി പ്രദേശത്തു നിന്നും ഈ വർഷത്തെ എസ്എസ്എൽസി -പ്ലസ് ടു, എൽഎസ് എസ് -യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എംബിസി മുടവന്തേരി അനുമോദിച്ചു.

ചെരിപ്പോളി പള്ളി പരിസരത്ത് സംഘടിപ്പിച്ച അനുമോദന യോഗവും ബലിപെരുന്നാൾ പ്രോഗ്രാമും കുയ്തേരി മമ്മു ഹാജിയുടെ അധ്യക്ഷതയിൽ തൂണേരി ഗ്രാമപഞ്ചായത്ത് വൈ പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കെ കെ. ജി മോഹനൻ മാസ്റ്റർ. മൂസ മാസ്റ്റർ എപികെ. ഉസ്മാൻ പുതിയോട്ടിൽ. അബ്ദുല്ലഹാജി താറ്റിൽ. മൂസ ചെരിപ്പോളി . എന്നിവർ പ്രസംഗിച്ചു പ്രോഗ്രാമിന്റെ ഭാഗമായി ഫിർദൗസ് കാളിയാ റോഡിന്റെ നേതൃത്വത്തിൽ മിസ്മാര്‍ ബുർദ & ഖവ്വാലി ആലാപനവും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295154/mbc-mudavantheri-congratulates-the-top-achievers)