---
title: "റോഡ് പണിയിലെ ക്രമക്കേട്; യുഡിഎഫ് വിശദീകരണ യോഗം നാളെ അരൂരിൽ "
english_title: "Irregularities road construction UDF explanatory meeting tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295166/irregularities-road-construction-udf-explanatory-meeting-tomorrow"
published_at: "2025-06-09T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68466ee6db921_udf.jpg"
keywords: []
---

# റോഡ് പണിയിലെ ക്രമക്കേട്; യുഡിഎഫ് വിശദീകരണ യോഗം നാളെ അരൂരിൽ 

> **Lead Summary:** അരൂർ: അരൂർ -എളയടം- തണ്ണീർ പന്തൽ റോഡ് പണിയിലെ ക്രമക്കേടിനെ കുറിച്ച് വിശദീകരിക്കാൻ യുഡിഎഫ് നാളെ അരൂരിൽ വിശദീകരണ യോഗം ചേരും. പിഎംജിഎസ്.‌വൈ പദ്ധതിയിൽ പരിഷ്‌കരിക്കുന്ന റോഡാണിത്. ഒരു കിലോ മീറ്ററിന് 1.17 കോടി രൂപ ചെലവഴിച്ച് അഞ്ചര കിലോ മീറ്റർ ദൈർഘ്യത്തിലാണ് അത്യാധുനിക രീതിയിൽ റോഡ് പരിഷ്കരിക്കേണ്ടത്.

## Article Content

അരൂർ: അരൂർ -എളയടം- തണ്ണീർ പന്തൽ റോഡ് പണിയിലെ ക്രമക്കേടിനെ കുറിച്ച് വിശദീകരിക്കാൻ യുഡിഎഫ് നാളെ അരൂരിൽ വിശദീകരണ യോഗം ചേരും. പിഎംജിഎസ്.‌വൈ പദ്ധതിയിൽ പരിഷ്‌കരിക്കുന്ന റോഡാണിത്. ഒരു കിലോ മീറ്ററിന് 1.17 കോടി രൂപ ചെലവഴിച്ച് അഞ്ചര കിലോ മീറ്റർ ദൈർഘ്യത്തിലാണ് അത്യാധുനിക രീതിയിൽ റോഡ് പരിഷ്കരിക്കേണ്ടത്.

എന്നാൽ ആദ്യത്തെ പ്രവൃത്തി തന്നെ ശരിയായ രീതിയിലല്ലെന്നാണ് ആരോപണം. വൈദ്യുതി പോസ്റ്റുകൾ പൂർണമായും മാറ്റിയിട്ടില്ല. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനുണ്ട്. ആവശ്യമായ വീതി വിട്ടു കിട്ടാത്ത ഭാഗത്ത് നിന്ന് ടാറിങ് തുടങ്ങി എന്നും യുഡിഎഫ് ആരോപിക്കുന്നു.

യോഗത്തിൽ സന്ദീപ് കൃഷ്ണ അധ്യക്ഷത വഹിച്ചു. കെ.സജീവൻ, കെ.ടി.അബ്ദുറഹിമാൻ, എം.കെ.ഭാസ്കരൻ, മനത്തനത്ത് ലത്തീഫ്, ചെത്തിൽ കുമാരൻ, പി.എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295166/irregularities-road-construction-udf-explanatory-meeting-tomorrow)