---
title: "ഇശൽ വിരുന്ന്; മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ ബക്രീദ് മഹർജാൻ വേറിട്ട അനുഭവമായി"
english_title: "Bakrid Maharjan Moinkutty Vaidyaar Academy nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295181/bakrid-maharjan-moinkutty-vaidyaar-academy-nadapuram"
published_at: "2025-06-09T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68467b26e3eaf_bakrid_maharjan.jpg"
keywords: []
---

# ഇശൽ വിരുന്ന്; മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ ബക്രീദ് മഹർജാൻ വേറിട്ട അനുഭവമായി

> **Lead Summary:** നാദാപുരം: ഭാഗമായി നാദാപുരം മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ നടന്ന ബലിപെരുന്നാൾ ആഘോഷത്തിൻ്റെ ബക്രീദ് മഹർജാൻ വേറിട്ട അനുഭവമായി. ഇരുപതോളം ഗായിക ഗായകന്മാർ അണിനിരന്ന മനോഹരമായ ഇശൽ വിരുന്ന് ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയത്.

## Article Content

നാദാപുരം: ഭാഗമായി നാദാപുരം മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ നടന്ന ബലിപെരുന്നാൾ ആഘോഷത്തിൻ്റെ ബക്രീദ് മഹർജാൻ വേറിട്ട അനുഭവമായി. ഇരുപതോളം ഗായിക ഗായകന്മാർ അണിനിരന്ന മനോഹരമായ ഇശൽ വിരുന്ന് ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയത്.

നാദാപുരം ഡിവൈഎസ്പി: എ പി ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്. നാട്ടിൽ മാനവമൈത്രി ഊട്ടിയുറപ്പിക്കാൻ ഇത്തരം ആഘോഷങ്ങൾ പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു. അഡീഷനൽ എസ് പി യായി സ്ഥാനക്കയറ്റം ലഭിച്ച എ പി ചന്ദ്രന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മോയിൻകുട്ടി വൈദ്യർ അക്കാദമി ചെയർമാൻ വി സി ഇക്ബാൽ ഉപഹാരം നൽകി.

മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് പെരുന്നാൾ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച് നജ്‌മ ബീവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണയ്ക്കൽ, സി.ടി.കെ സമീറ, ഫൗസിയ സലീം എൻ സി, മണ്ടോടി ബഷീർ മാസ്റ്റർ, സി കെ അഷ്റഫ്, എസ് എം അഷ്റഫ്, സി വി അഷ്റഫ്, വി എ അമ്മദ് ഹാജി, എ കെ ഹരിദാസൻ, രാജീവ് വള്ളിൽ തുടങ്ങിയവർ സംബന്ധിച്ചു.

ഇശൽ വിരുന്നിൽ മനോഹരമായി ഗാനമാലപിച്ച കൊച്ചു ഗായികമാരായ വാണിമേലിലെ ഫാത്തിമക്കും നസ്രിനും കോപ്പർ കിച്ചൻ മാനേജിങ് ഡയറക്‌ടർ സാജിദ് കൊയിലോത്തും മൂസ എരഞ്ഞോളിയുടെ ഗാനങ്ങൾ പാടിയ ഷംസുദ്ദീൻ തലശ്ശേരി വി കെ സുബൈറും ക്യാഷ് അവാർഡ് നൽകി. ഷൗക്കത്ത് വാണിമേൽ, ജി കെ സഫീർ, ഇക്ബാൽ നരിപ്പറ്റ, ഫസൽ നാദാപുരം, പ്രദീപൻ കുമ്മങ്കോട്, ഷിബിൻ ലാൽ, രമേശൻ തൂണേരി, സനില, ധന്യ തുടങ്ങിയവർ സംഗീത വിരുന്നിനു നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295181/bakrid-maharjan-moinkutty-vaidyaar-academy-nadapuram)