---
title: "സഹകരണ ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം -കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ"
english_title: "Insurance scheme should implemented cooperative employees Kerala Cooperative Employees Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295242/insurance-scheme-should-implemented-cooperative-employees-kerala-cooperative-employees-union"
published_at: "2025-06-09T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846a8f6d84d4_employees_union.jpg"
keywords: []
---

# സഹകരണ ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം -കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ

> **Lead Summary:** എടച്ചേരി: സഹകരണ ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എടച്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പാചക തൊഴിലാളി യൂണിയൻ സംസ്ഥാനപ്രസിഡൻറ്റ് വി.പി. കുഞ്ഞികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു‌.

## Article Content

എടച്ചേരി: സഹകരണ ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എടച്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പാചക തൊഴിലാളി യൂണിയൻ സംസ്ഥാനപ്രസിഡൻറ്റ് വി.പി. കുഞ്ഞികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു‌.

പ്രസിഡന്റ്റ് ടി. കെ. അമൽരാജ് അധ്യക്ഷത വഹിച്ചു. രാജീവ് വള്ളിൽ, ഷൈജു എം.പി,നിധീഷ് ഒ.പി,എന്നിവർ സംസാരിച്ചു. എം.സുരേഷ് ബാബു (പ്രസിഡന്റ്റ) കെ.പി. പ്രമോദ്, അഖില പി.കെ, പ്രജീഷ് പുന്നോളി (വൈ പ്രസി:) സി.കെ.ദിനേശൻ (സെക്രട്ടറി) ടി.കെ അമൽ രാജ്, ശ്രുതി ഇ.വി, സജിത്ത് എം.പി ജോ: സെക്രട്ടറി) ടി.സതീശൻ ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295242/insurance-scheme-should-implemented-cooperative-employees-kerala-cooperative-employees-union)