---
title: "ചിയ്യൂരിൽ മയക്ക് മരുന്ന് വേട്ട; മൊകേരി സ്വദേശി യുവാവ് പിടിയിൽ"
english_title: "Drug bust Chiyyur Mokeri native youth arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295309/Drug-bust-chiyyur-Mokeri-native-youth-arrested-"
published_at: "2025-06-09T21:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684717dda27c0_arrest.jpg"
keywords: []
---

# ചിയ്യൂരിൽ മയക്ക് മരുന്ന് വേട്ട; മൊകേരി സ്വദേശി യുവാവ് പിടിയിൽ

> **Lead Summary:** **നാദാപുരം : **മേഖലയിൽ മയക്കുമരുന്ന് വിതരണ സംഘത്തിനെതിരെ കർശ്ശന നടപടി. രാസ രഹരി വിതരണത്തിനിടെ കോഴിക്കോട് മൊകേരി സ്വദേശി യുവാവ് പൊലീസ് വിരിച്ച വലയിൽ വീണു.

## Article Content

**നാദാപുരം : **മേഖലയിൽ മയക്കുമരുന്ന് വിതരണ സംഘത്തിനെതിരെ കർശ്ശന നടപടി. രാസ രഹരി വിതരണത്തിനിടെ കോഴിക്കോട് മൊകേരി സ്വദേശി യുവാവ് പൊലീസ് വിരിച്ച വലയിൽ വീണു.

നാദാപുരം പൊലിസ് ഇന്ന് വൈകിട്ട്  ചിയ്യൂരിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് എം.ഡി.എംഎ യുമായി യുവാവിനെ പിടികൂടിയത്. മൊകേരി സ്വദേശി വണ്ണത്താംവീട്ടിൽ ഷനാഫ് (30) ആണ് പിടിയിലായത്. 25.5 ഗ്രാം എം.ഡി.എംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. നാദാപുരം സി ഐ ശ്യം രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295309/Drug-bust-chiyyur-Mokeri-native-youth-arrested-)