---
title: "ജീവിത വഴി തുറക്കാൻ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു"
english_title: "Student talents praised thooneri kallachi chapter"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295342/student-talents-praised-thooneri-kallachi-chapter-new"
published_at: "2025-06-10T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847c57730a4e_honoured.jpg"
keywords: []
---

# ജീവിത വഴി തുറക്കാൻ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** തൂണേരി : ജീവിത വഴിയിൽ കരുത്തോടെ മുന്നേറാൻ വിദ്യാർത്ഥി പ്രതിഭകൾക്ക് അനുമോദനം.റൈസ് ഫൗണ്ടേഷൻ തൂണേരിയും ജെ സി ഐ കല്ലാച്ചി ചാപ്റ്ററും സംയുക്തമായി യു എസ് എസ്, എൽ എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

തൂണേരി : ജീവിത വഴിയിൽ കരുത്തോടെ മുന്നേറാൻ വിദ്യാർത്ഥി പ്രതിഭകൾക്ക് അനുമോദനം.റൈസ് ഫൗണ്ടേഷൻ തൂണേരിയും ജെ സി ഐ കല്ലാച്ചി ചാപ്റ്ററും സംയുക്തമായി യു എസ് എസ്, എൽ എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കരിയർ കൗൺസിലിംഗ് ക്ലാസും സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അനുമോദന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. റൈസ് ഫൗണ്ടേഷൻ ചെയർമാൻ കെ പി അശോകൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ജെ സി ഐ കല്ലാച്ചി ചാപ്റ്ററിൻ്റെ പ്രസിഡൻറ് ഷംസുദ്ദീൻ ഇല്ലത്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ കരിയർ വിദഗ്ദ്ധൻ ജെ എഫ് എം നജീബ് നൂർമഹൽ കരിയർ കൗൺസിലിംഗ് ക്ലാസ്സ് നയിച്ചു. എൽ എൽ ബി പരീക്ഷയിൽ മികച്ച വിജയം നേടി. സ്റ്റേറ്റ് ബാർ കൗൺസിലിൻ എൻറോൾ ചെയ്ത ചൈത്ര കെ.പി യെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295342/student-talents-praised-thooneri-kallachi-chapter-new)