---
title: " കുറുവന്തേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി അക്രമം; സ്ത്രീക്ക് പരിക്ക് "
english_title: "Wild boar attacks thoyilurap workers Kuruvantheri woman injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295573/wild-boar-attacks-thoyilurap-workers-kuruvantheri-woman-injured"
published_at: "2025-06-11T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684918f44ab6b_kuruvanthery.jpg"
keywords: []
---

#  കുറുവന്തേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി അക്രമം; സ്ത്രീക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം : **ചെക്യാട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി അക്രമം. ഒരു സ്ത്രീക്ക് പരിക്ക് .

## Article Content

**നാദാപുരം : **ചെക്യാട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി അക്രമം. ഒരു സ്ത്രീക്ക് പരിക്ക് .

ചെക്യാട് കുറുവന്തേരി മേഖലയിൽ ജോലി ചെയ്യുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം. കല്ലമ്മൽ ചാത്തുവിൻ്റെ ഭാര്യ ദേവി (65) നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ വളയം ഗവ. ഫാമിലി ഹെൽത്ത് സെൻ്ററിൽ എത്തിച്ച് ചികിത്സ നൽകി.

അടുത്തിടെ കുമ്മൽ ചെക്കായി എന്ന തൊഴിലാളിക്ക് നേരെയും കാട്ടുപന്നിയുടെ അക്രമം ഉണ്ടായിരുന്നു. ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പല പ്രദേശത്തും പന്നികൾ കൂട്ടത്തോടെ ഇറങ്ങി നാട്ടുകാരെ അക്രമിക്കുന്നത് പതിവായിട്ടുണ്ട്.

നാട്ടിലിറങ്ങുന്ന പന്നികളെ വെടിവെച്ച് കൊല്ലാൻ ഗ്രാമപപഞ്ചായത്ത് പ്രസിഡൻ്റിന് അധികാരം നൽകിയിട്ടുണ്ട്. എന്നാൽ ചെക്യാട് പഞ്ചായത്തിൽ പലയിടത്തും ഇത്തരം പന്നി വേട്ട നടത്തിയിട്ടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഇടതുപക്ഷം പ്രതിനിധീകരിക്കുന്ന വാർഡുകളിൽ പന്നികളെ പിടി കൂടിയിട്ടില്ലെന്നും ഇത് രാഷ്ട്രീയ വിവേചനമാണെന്നും ഡിവൈഎഫ്ഐ കുറുവന്തേരി മേഖല കമ്മറ്റി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295573/wild-boar-attacks-thoyilurap-workers-kuruvantheri-woman-injured)