---
title: "മകളുടെ കല്യാണം മരണത്തിൽ കലാശിക്കും; പ്രതി  ബഷീറിന്റെ ഭീഷണി, തെളിവുകൾ പൊലീസിന് കൈമാറി "
english_title: "NADAPURAM STABBED CASE Threats evidence handed over police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295594/nadapuram-stabbed-case-threats-evidence-handed-over-police"
published_at: "2025-06-11T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68492ab2d8bd5_nadapuram.jpg"
keywords: []
---

# മകളുടെ കല്യാണം മരണത്തിൽ കലാശിക്കും; പ്രതി  ബഷീറിന്റെ ഭീഷണി, തെളിവുകൾ പൊലീസിന് കൈമാറി 

> **Lead Summary:** **നാദാപുരം : **വാട്സ്ആപ്പിലൂടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയ സംഭവം ചോദ്യം ചെയ്യാൻ എത്തിയ പിതാവിനെയും സഹോദരനെയും വെട്ടിപ്പരിക്കേൽപ്പിച്ച നാദാപുരം സ്വദേശിയായ ബഷീറിനെതിരെ കൂടുതൽ തെളിവുകൾ . മകളുടെ കല്യാണം മരണത്തിൽ കലാശിക്കും എന്നുതുടങ്ങിയ ഭീഷണി സന്ദേശത്തിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു .

## Article Content

**നാദാപുരം : **വാട്സ്ആപ്പിലൂടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയ സംഭവം ചോദ്യം ചെയ്യാൻ എത്തിയ പിതാവിനെയും സഹോദരനെയും വെട്ടിപ്പരിക്കേൽപ്പിച്ച നാദാപുരം സ്വദേശിയായ ബഷീറിനെതിരെ കൂടുതൽ തെളിവുകൾ . മകളുടെ കല്യാണം മരണത്തിൽ കലാശിക്കും എന്നുതുടങ്ങിയ ഭീഷണി സന്ദേശത്തിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു .

ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. നാദാപുരം കക്കംപള്ളിയിലെ ഊനംവീട്ടിൽ സലീമിനും (52 )സഹോദരനായ നാസറിനു (45 ) മാണ് വെട്ടേറ്റത് . സലീമിന്റെ മകളെ മോശക്കാരിയായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് ചോദ്യം ചെയ്യാനാണ് സലീമും സഹോദരനും അയൽവാസിയായ ചിറക്കുനി ബഷീറിന്റെ വീട്ടിൽ എത്തിയത് .

പ്രകോപനം ഒന്നും കൂടാതെ കൊല്ലണം എന്ന ഉദ്ദേശത്തോടെ വാളുമായി ഇറങ്ങിവന്ന ബഷീർ ഇരുവരെയും വെട്ടി പരിക്കേൽപ്പിക്കുയായിരുന്നു . നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

> "നാസറിന്റെയും ചിറയിൽ കുഞ്ഞമ്മദിന്റെയും മക്കളുടെ വിവാഹം മരണത്തിൽ കലാശിക്കുമെന്നും' സംഘർഷം ഉണ്ടാകുമെന്നും തുടങ്ങിയ ഭീഷണി സന്ദേശമാണ് ബഷീർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അയച്ചത് . ഇവ പൊലീസിന് കൈമാറിയിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295594/nadapuram-stabbed-case-threats-evidence-handed-over-police)