---
title: "നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചു;  പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ"
english_title: "Police officer suspended for sending obscene message  housewife  Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295635/police-officer-suspended-for-sending-obscene-message-housewife-nadapuram"
published_at: "2025-06-11T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68494a2e5d20e_cvcxv.jpg"
keywords: []
---

# നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചു;  പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

> **Lead Summary:** **നാദാപുരം: [ **നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടമേരി സ്വദേശി സുരേഷിനെതിരെയാണ് നടപടി സ്വീകരിച്ചത്.

## Article Content

**നാദാപുരം: [ **നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടമേരി സ്വദേശി സുരേഷിനെതിരെയാണ് നടപടി സ്വീകരിച്ചത്.

നാദാപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് വാട്സ് ആപ് ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇയാൾ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നത്. ഇന്നലെ നൽകിയ പരാതിയിൽ നാദാപുരം പൊലീസ്‌ ഇയാൾക്കെതിര കേസെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295635/police-officer-suspended-for-sending-obscene-message-housewife-nadapuram)