---
title: "ചെടിച്ചട്ടിയിൽ നട്ടുവളർത്തി; വളയം റോഡിൽ അതിഥി തൊഴിലാളികളുടെ  താമസസ്ഥലത്തിനോട് ചേർന്ന് കഞ്ചാവ് കൃഷി"
english_title: "Cannabis cultivation near guest workers residence Valayam Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295647/cannabis-cultivation-near-guest-workers-residence-valayam-road"
published_at: "2025-06-11T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684957c53ee2e_kajav.jpg"
keywords: []
---

# ചെടിച്ചട്ടിയിൽ നട്ടുവളർത്തി; വളയം റോഡിൽ അതിഥി തൊഴിലാളികളുടെ  താമസസ്ഥലത്തിനോട് ചേർന്ന് കഞ്ചാവ് കൃഷി

> **Lead Summary:** **കല്ലാച്ചി: ** കല്ലാച്ചി വളയം റോഡിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തിനോട് ചേർന്ന് കഞ്ചാവ് കൃഷി കണ്ടെത്തി. ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ രണ്ട് ചെടികൾ കസ്റ്റഡിയിലെടുത്തു. ചെടികൾക്ക് അരമീറ്ററോളം ഉയരമുണ്ട്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**കല്ലാച്ചി: ** കല്ലാച്ചി വളയം റോഡിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തിനോട് ചേർന്ന് കഞ്ചാവ് കൃഷി കണ്ടെത്തി. ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ രണ്ട് ചെടികൾ കസ്റ്റഡിയിലെടുത്തു. ചെടികൾക്ക് അരമീറ്ററോളം ഉയരമുണ്ട്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാട്ടുകാരിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയത്. എൻ.ഡി.പി.എസ് നിയമപ്രകാരമാണ് കേസെടുത്തത്. കഞ്ചാവ് ചെടി കോടതിയിൽ ഹാജരാക്കും.

നാദാപുരം എക്സൈസ് ഇൻസ്പെക്ടർ അനുശ്രീയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എസൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വിൻ ആനന്ദ്, ദീപുലാൽ, അനൂപ്, സിനീഷ്, ശ്രീജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജ എന്നിവരുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295647/cannabis-cultivation-near-guest-workers-residence-valayam-road)