---
title: "ഭീതി ഒഴിഞ്ഞു ; കല്ലാച്ചി ജിസിഐ റോഡിലെ മരം മുറിച്ച് മാറ്റി"
english_title: "Tree Kallachi GCI Road cut down removed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295704/tree-kallachi-gci-road-cut-down-removed"
published_at: "2025-06-11T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849b369553dd_2.jpg"
keywords: []
---

# ഭീതി ഒഴിഞ്ഞു ; കല്ലാച്ചി ജിസിഐ റോഡിലെ മരം മുറിച്ച് മാറ്റി

> **Lead Summary:** **നാദാപുരം : **ഒരോ മഴക്കാലത്തും അവർ ഭീതിയിലായിരുന്നു. മഴയോടൊപ്പം ആഞ്ഞ് വീശുന്ന കാറ്റിൽ മരം കടപുഴകി വീണാൽ പ്രദേശത്ത് വൻ നാശനഷ്ടം വിതയ്ക്കും.

## Article Content

**നാദാപുരം : **ഒരോ മഴക്കാലത്തും അവർ ഭീതിയിലായിരുന്നു. മഴയോടൊപ്പം ആഞ്ഞ് വീശുന്ന കാറ്റിൽ മരം കടപുഴകി വീണാൽ പ്രദേശത്ത് വൻ നാശനഷ്ടം വിതയ്ക്കും.

**

റോഡരികിൽ അപകട ഭീഷണി ഉയർത്തിയ മരം മുറിച്ച് മാറ്റിയതോടെ നാട്ടുകാർക്ക് ആശ്വാസം. കല്ലാച്ചി ജിസിഐ റോഡിലെ അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിരവധി തവണ പരാതികൾക്ക് നൽകിയിരുന്നു. പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ട്രൂ വിഷൻ നാദാപുരം ന്യൂസ് നിരവധി തവണ വാർത്തകൾ നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടർന്ന് വനം വകുപ്പിന്റെ അനുമതിയോടെയാണ് മരം മുറിച്ച് മാറ്റിയത്. വാർഡ് മെമ്പർ നിഷാ മനോജ് , വാർഡ് വികസന സമിതി കൺവീനർ കരിമ്പിൽ ദിവാകരൻ, എ സുരേഷ് ബാബു , കെ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295704/tree-kallachi-gci-road-cut-down-removed)