---
title: "സോഷ്യലിസ്റ്റ് സാരഥി ; വത്സരാജ് മണലാട്ട് ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട്"
english_title: "Valsaraj Manalattu RJD Nadapuram constituency president"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295709/valsaraj-manalattu-rjd-nadapuram-constituency-president"
published_at: "2025-06-11T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849bbbf84bde_ar.jpg"
keywords: []
---

# സോഷ്യലിസ്റ്റ് സാരഥി ; വത്സരാജ് മണലാട്ട് ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട്

> **Lead Summary:** നാദാപുരം: മേഖലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സാരഥിയായി യുവ നേതൃത്വം. ആർ ജെ ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ടായി വത്സരാജ് മണലാട്ടിനെ ഐക കണ്ഠേന തിരഞ്ഞെടുത്തു. പതിനാലംഗ നിർവ്വാഹക സമിതി അംഗങ്ങളെയും സമവായത്തിലൂടെ കണ്ടെത്തി.

## Article Content

നാദാപുരം: മേഖലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സാരഥിയായി യുവ നേതൃത്വം. ആർ ജെ ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ടായി വത്സരാജ് മണലാട്ടിനെ ഐക കണ്ഠേന തിരഞ്ഞെടുത്തു. പതിനാലംഗ നിർവ്വാഹക സമിതി അംഗങ്ങളെയും സമവായത്തിലൂടെ കണ്ടെത്തി.

വത്സരാജ് മണലാട്ട് (പ്രസിഡൻ്റ്) നിർവ്വാഹക സമിതി അംഗങ്ങളായി എം കെ മൊയ്തു, വി കെ പവിത്രൻ , കെ സി വിനയകുമാർ , കെ വി നാസർ, സി എച്ച് ഫൈസൽ, പി എം നാണു, എം.ബാൽരാജ്, ടി ചന്ദ്രൻ, ടി കെ ബാലൻ, കെ രജീഷ്, എം പി വിജയൻ, ശ്രീജ പാലപറമ്പത്ത്, വള്ളിൽ പവിത്രൻ, ഗംഗാധരൻ പാച്ചാക്കര എന്നിവരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

പി ദിനേഷ്കുമാർ റിട്ടേണിങ്ങ് ഓഫീസർ ആയിരുന്നു. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ ജനറൽ സെക്രട്ടറിയും രക്തദാന സാമൂഹ്യ സേവന രംഗത്ത് കാൽ നൂറ്റാണ്ടിലേറെകാലമായി പ്രവർത്തിച്ചു വരുന്ന വ്യക്തിയുമാണ് വത്സരാജ്മണലാട്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295709/valsaraj-manalattu-rjd-nadapuram-constituency-president)