---
title: "പോലീസിൻ്റെ ക്രിയാത്മക ഇടപെടൽ; മുതുവടത്തൂർ എം യു പിയിൽ സമഗ്ര ഗുണമേന്മ പാഠങ്ങൾ"
english_title: "muthuvadathur m u p school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296048/muthuvadathur-m-u-p-school"
published_at: "2025-06-13T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c285183a10_1.jpg"
keywords: []
---

# പോലീസിൻ്റെ ക്രിയാത്മക ഇടപെടൽ; മുതുവടത്തൂർ എം യു പിയിൽ സമഗ്ര ഗുണമേന്മ പാഠങ്ങൾ

> **Lead Summary:** **പുറമേരി: **മുതുവടത്തൂർ മാപ്പിള യുപി സ്കൂളിൽ സമഗ്ര ഗുണമേന്മ പഠനത്തിന് ജനമൈത്രി പോലീസിൻ്റെ ക്രിയാത്മക ഇടപെടൽ.പരിപാടിയുടെ ഭാഗമായി മയക്കുമരുന്ന് ഉപയോഗത്തിൻ്റെ വിപത്ത്, ട്രാഫിക് നിയമങ്ങൾ, ഡിജിറ്റൽ അച്ചടക്കം, ജങ്ക് ഫുഡിൻ്റെ ദോഷഫലങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു.

## Article Content

**പുറമേരി: **മുതുവടത്തൂർ മാപ്പിള യുപി സ്കൂളിൽ സമഗ്ര ഗുണമേന്മ പഠനത്തിന് ജനമൈത്രി പോലീസിൻ്റെ ക്രിയാത്മക ഇടപെടൽ.പരിപാടിയുടെ ഭാഗമായി മയക്കുമരുന്ന് ഉപയോഗത്തിൻ്റെ വിപത്ത്, ട്രാഫിക് നിയമങ്ങൾ, ഡിജിറ്റൽ അച്ചടക്കം, ജങ്ക് ഫുഡിൻ്റെ ദോഷഫലങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു.

നാദാപുരം ജനമൈത്രി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ കെ.കെ.ബിജു ക്ലാസ്സെടുത്തു.സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ചുമതല വഹിക്കുന്ന ഓഫീസർ കൂടിയാണ് അദ്ദേഹം.

പ്രധാനാധ്യാപകൻ കെ.പി.ശ്യാംസുന്ദർ, സി.വി.നൗഫൽ മാസ്റ്റർ, ഒ.സ്വപ്ന ടീച്ചർ, ഇ.പി.മുഹമ്മദലി മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296048/muthuvadathur-m-u-p-school)