---
title: "ചതിക്കുഴിയിൽ വീണു; പുറമേരിയിൽ സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് 12000 രൂപ കൈക്കലാക്കിയതായി പരാതി"
english_title: "Complaint filed against youth cheating  Rs 12,000 through socialmedia"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296051/complaint-filed-against-youth-cheating-rs-12000-through-socialmedia"
published_at: "2025-06-13T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c2ae528dd3_nadapuram.jpg"
keywords: []
---

# ചതിക്കുഴിയിൽ വീണു; പുറമേരിയിൽ സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് 12000 രൂപ കൈക്കലാക്കിയതായി പരാതി

> **Lead Summary:** സമൂഹമാധ്യമ തട്ടിപ്പുകൾക്കെതിരെ മൊബൈൽ ഫോൺ വിളിയിൽ വരെ നിരന്തര മുന്നറിയിപ്പുകൾ നൽകിയിട്ടും വലയിൽ വീഴുന്നവർക്ക് അറുതിയില്ല.

## Article Content

സമൂഹമാധ്യമ തട്ടിപ്പുകൾക്കെതിരെ മൊബൈൽ ഫോൺ വിളിയിൽ വരെ നിരന്തര മുന്നറിയിപ്പുകൾ നൽകിയിട്ടും വലയിൽ വീഴുന്നവർക്ക് അറുതിയില്ല.

നാദാപുരം പുറമേരിയിൽ സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പരാതി.

പുറമേരി സ്വദേശി വെളിയന്റെവിട മോഹനനാണ് തട്ടിപ്പിന് ഇരയാക്കിയത്. മൊബൈൽ ഫോൺ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞായിരുന്നു പണം കവർന്നത്.

ഫേസ്ബുക്ക് വഴി ഫെസ്‌ബോക്കിൽ ഷെയർ ചെയ്തുവന്ന മൊബൈൽ ഫോൺ സമ്മാനം ലഭിക്കും എന്ന സന്ദേശം ഷെയർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് മോഹനനോട് ഫോൺ സ്വന്തക്കാനായി അക്കൗണ്ടിലേക്ക് പണം അയക്കാൻ പറയുകയായിരുന്നു.

ഫോൺ കിട്ടുമെന്ന വിശ്വാസത്തിൽ 12,000 രൂപ അയച്ചു നല്കുകയായിരുന്നു. എന്നാൽ പിന്നീട് ഫോണോ നൽകിയ പണമോ തിരികെ കിട്ടാതായതോടെയാണ് പരാതിക്കാരൻ ചതിക്കപ്പെട്ട വിവരം മനസിലാക്കുന്നത്.

മോഹനന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു. 'കോയിൻ ആൻഡ് കറൻസി' എന്ന കമ്പനി ക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത് .

സമൂഹ്യ മാധ്യമങ്ങളിലെ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് സൈബർ പൊലീസ് കൃത്യമായി മുന്നറിയിപ്പ് നല്കുന്നുണ്ടെകിലും ചതിക്കുഴികളിൽ വീഴുന്നവരുടെ എണ്ണം കൂടിവരുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296051/complaint-filed-against-youth-cheating-rs-12000-through-socialmedia)