---
title: "നാദാപുരം സ്വദേശിയായ പ്രവാസിയെ ലക്ഷ്യമിട്ട് ഹണിട്രാപ്പ്; ആഡംബര കാറും പണവും കവർന്ന സംഘം അറസ്റ്റിൽ"
english_title: "Honeytrap targeting expatriate Nadapuram Gang arrested stealing luxury car money"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296064/honeytrap-targeting-expatriate-nadapuram-gang-arrested-stealing-luxury-car-money"
published_at: "2025-06-13T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c4a419b341_nadapuram.jpg"
keywords: []
---

# നാദാപുരം സ്വദേശിയായ പ്രവാസിയെ ലക്ഷ്യമിട്ട് ഹണിട്രാപ്പ്; ആഡംബര കാറും പണവും കവർന്ന സംഘം അറസ്റ്റിൽ

> **Lead Summary:** **നാദാപുരം : **നാദാപുരം സ്വദേശിയായ പ്രവാസിയെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളൂർ പാറാൽ സ്വദേശി പുതിയ വീട്ടിൽ തെരേസ നൊവീന റാണി , തലശേരി ധർമ്മടം ചിറക്കാനി നടുവിലോതി അജിനാസ് എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം : **നാദാപുരം സ്വദേശിയായ പ്രവാസിയെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളൂർ പാറാൽ സ്വദേശി പുതിയ വീട്ടിൽ തെരേസ നൊവീന റാണി , തലശേരി ധർമ്മടം ചിറക്കാനി നടുവിലോതി അജിനാസ് എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഏഴ് പ്രതികളാണുളളത്. വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം. അറസ്റ്റിലായ രണ്ട് പ്രതികൾ ഉൾപെടെയുള്ളവർ മുക്കാളി റെയിൽവെ അടിപ്പാതക്ക് സമീപമുള്ള വീട്ടിലെത്തിച്ച് യുവതിക്കൊപ്പം ചേർത്ത് നിർത്തി ഫോട്ടോയെടുത്ത് ഭീഷണിപെടുത്തിയാണ് പണവും വാഹനവും തട്ടിയെടുത്തത്.

യുവതിക്കൊപ്പമുള്ള ഫോട്ടോ ഭാര്യക്ക് അയച്ച് നൽകുമെന്ന് പറഞ്ഞ് പ്രതികൾ യുവാവിൻ്റ താർ ജീപ്പിൽ സൂക്ഷിച്ച ഒരു ലക്ഷത്തി ആറായിരം രൂപ കവരുകയും അഞ്ച് ലക്ഷം രൂപ ആവശ്യപെട്ട് വാഹനവുമായി കടന്നു കളയുകയായിരുന്നു.

കേസിൽ ഒരു യുവതി ഉൾപെടെയുള്ള മറ്റുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296064/honeytrap-targeting-expatriate-nadapuram-gang-arrested-stealing-luxury-car-money)