---
title: "സഞ്ചിയിലാക്കി വിൽപ്പന; വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ "
english_title: "Middle aged man arrested banned tobacco products vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296113/middle-aged-man-arrested-banned-tobacco-products-vanimele"
published_at: "2025-06-14T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d013a4d321_vanimel.jpg"
keywords: []
---

# സഞ്ചിയിലാക്കി വിൽപ്പന; വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ 

> **Lead Summary:** **നാദാപുരം: **വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ . വാണിമേൽ ഭൂമിവാതുക്കലിലെ ചക്കിട്ടക്കണ്ടിയിൽ മുഹമ്മദിനെയാണ് വളയം സിഐ എം.കെ.അനിൽ കുമാർ അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: **വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ . വാണിമേൽ ഭൂമിവാതുക്കലിലെ ചക്കിട്ടക്കണ്ടിയിൽ മുഹമ്മദിനെയാണ് വളയം സിഐ എം.കെ.അനിൽ കുമാർ അറസ്റ്റ് ചെയ്തത്.

വളയം പോലീസ് വാണിമേൽ നിരവുമ്മലിലെ കുനിയിൽ പീടിക ഭാഗത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശമുള്ള സഞ്ചിയിൽ നിന്ന് നിരോധിത പുകയില ഉത്പന്നമായ 27 പേക്കറ്റ് ഹാൻസ്, 27 പേക്കറ്റ് കൂൾ ലിപ് എന്നിവ കണ്ടെടുത്തു.

പുകയില ഉത്പന്നങ്ങൾ വില്പന നടത്തി ലഭിച്ച 2860 രൂപയും പിടിച്ചെടുത്തു. ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റുവരുന്നതായി പോലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296113/middle-aged-man-arrested-banned-tobacco-products-vanimele)