---
title: "'ഒരു തൈ നടാം'; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം നടത്തി"
english_title: "District level inauguration One Crore Tree Plantation Camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296181/district-level-inauguration-one-crore-tree-plantation-camp"
published_at: "2025-06-14T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d3b0b0979c_2.jpg"
keywords: []
---

# 'ഒരു തൈ നടാം'; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം നടത്തി

> **Lead Summary:** **എടച്ചേരി: ഒ**രുകോടി വൃക്ഷത്തൈകൾ ജനകീയമായി നട്ടുവളർത്താൻ സംസ്ഥാന സർക്കാർ 'ഒരു തൈ നടാം' എന്ന പേരിൽ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്‌കരണ ക്യാമ്പയിൻ്റെ ജില്ലാ തല ഉദ്ഘാടനം എടച്ചേരിയിൽ നടന്നു. ഹരിത കേരളം മിഷൻ്റെ ആഭിമുഖ്യത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

## Article Content

**എടച്ചേരി: ഒ**രുകോടി വൃക്ഷത്തൈകൾ ജനകീയമായി നട്ടുവളർത്താൻ സംസ്ഥാന സർക്കാർ 'ഒരു തൈ നടാം' എന്ന പേരിൽ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്‌കരണ ക്യാമ്പയിൻ്റെ ജില്ലാ തല ഉദ്ഘാടനം എടച്ചേരിയിൽ നടന്നു. ഹരിത കേരളം മിഷൻ്റെ ആഭിമുഖ്യത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

എടച്ചേരി പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ വച്ച് ഇ കെ വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധ്യക്ഷത വഹിച്ചു.

ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ പിടി പ്രസാദ് പദ്ധതി വിശദീകരണം നടത്തി . പരിസ്ഥിതി പ്രവർത്തകൻ ഡോ: പി ദിലീപ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് സെക്രട്ടറി പി.വി നിഷ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ ഡാനിയ, ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ടി കെ രഞ്ജിത്ത് കുമാർ രാഷ്ടീയ പാർട്ടി പ്രതിനിധികളായ ടി വി ഗോപാലൻ, സി. സുരേന്ദ്രൻ, വത്സരാജ് മണലാട്ട്,മോഹനൻ പാറക്കടവ്, ടി.കെ അഹമ്മദ്,ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്‌സൺ കെ കുഞ്ഞിരാമൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം രാജൻ എന്നിവർ സംസാരിച്ചു.

ജില്ലയിലെ മികച്ച ഹരിത വിദ്യാലയം ആയി തെരഞ്ഞെടുത്ത ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിനുള്ള പുരസ്കാര വിതരണവും ചടങ്ങിൽ വച്ച് നടത്തി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളും ജനകീയമായി ശേഖരിച്ച വൃക്ഷത്തൈകൾ പരസ്പരം കൈമാറി.

വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന, ആശാവർക്കർമാർ, സ്കൂൾ വിദ്യാർത്ഥികൾ, അംഗൻവാടി പ്രവർത്തകർ,ഹരിത കേരളം മിഷൻ പ്രതിനിധികൾ എന്നിവർ പരിപാടികൾ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി കൈമാറിയ വൃക്ഷത്തൈകൾ വീടുകളിൽ നട്ട് പരിപാലിക്കുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296181/district-level-inauguration-one-crore-tree-plantation-camp)