---
title: "അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം  -കെ.എസ്.ടി. യു"
english_title: "Unscientific academic calendar should withdrawn kstu "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296263/unscientific-academic-calendar-should-withdrawn-kstu"
published_at: "2025-06-14T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684dab26f185d_kstu.jpg"
keywords: []
---

# അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം  -കെ.എസ്.ടി. യു

> **Lead Summary:** **നാദാപുരം : **സ്കൂൾ പ്രവർത്തി സമയം വർദ്ധിപ്പിച്ചും, ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കി കൊണ്ട് അശാസ്ത്രീയമായി തയ്യാറാക്കിയ അക്കാദമിക് കലണ്ടർ പിൻവലിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ നാദാപുരം ടി.ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **സ്കൂൾ പ്രവർത്തി സമയം വർദ്ധിപ്പിച്ചും, ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കി കൊണ്ട് അശാസ്ത്രീയമായി തയ്യാറാക്കിയ അക്കാദമിക് കലണ്ടർ പിൻവലിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ നാദാപുരം ടി.ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു.

സമയമാറ്റം സ്കൂളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. നിരന്തരം വിവാദ ഉത്തരവുകൾ പുറപ്പെടുവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് തന്നെ പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസത തന്നെ തകർക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത് എന്നും യോഗം കുറ്റപ്പെടുത്തി.

സംഗമത്തിൽ വെച്ച് ഈ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഉൽഘാടനം കെ എസ് ടി യു .സംസ്ഥാന വൈസ് പ്രസിഡൻ്റ് മണ്ടോടി ബഷീർ മാസ്റ്റർ സ്കൂൾ ഹെസ്മിസ്ട്രസ് സക്കീന ടീച്ചർക്ക് നൽകി നിർവ്വഹിച്ചു.

പി.മുനീർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.നസീർ ആനേരി, ജുവൈരിയ. എൻ. അലി അസ്ഹർ, ബഷീർ കിഴക്കയിൽ, അബ്ദുൽ നാസർ ഏ ടി . റുക്സാന എം , താഹിറ. എം , റാഷിദ് പറോളി, റംഷീന. കെ, സമീറ എം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296263/unscientific-academic-calendar-should-withdrawn-kstu)