---
title: "താങ്ങാവാൻ; ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട് കൈകോർക്കുന്നു"
english_title: "onthamparambath shijith family edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296266/onthamparambath-shijith-family-edachery"
published_at: "2025-06-14T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684db453600da_4.jpg"
keywords: []
---

# താങ്ങാവാൻ; ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട് കൈകോർക്കുന്നു

> **Lead Summary:** **എടച്ചേരി:** നാടിനെ വേദനയിലാഴ്ത്തി കടന്നുപോയ തലായിലെ ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനു താങ്ങും തണലുമേകാൻ നാട് ഒന്നിക്കുന്നു.

## Article Content

**എടച്ചേരി:** നാടിനെ വേദനയിലാഴ്ത്തി കടന്നുപോയ തലായിലെ ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനു താങ്ങും തണലുമേകാൻ നാട് ഒന്നിക്കുന്നു.

ജൂൺ ഒന്നിന് ഹൃദയ സംബന്ധമായ ചികിൽസക്കിടെയാണ് ഷിജിത്ത് വിടപറഞ്ഞത്. ചികിൽസയും വീട് പണിയുമൊക്കെയായി ബന്ധപെട്ടു ഭാരിച്ച കടക്കാരനായിരുന്നു ഷിജിത്ത്.

രോഗിയായ അമ്മയും രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് ഷിജിത്തിന്റെ വേർപാടോടെ പൊലിഞ്ഞത്. രാഷ്ട്രീയ സാമുഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്ന ഷിജിത്തിന്റെ കുടുബത്തെ സഹായിക്കാൻ കമ്മിറ്റി പ്രവത്തനം ആരംഭിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ജൂലൈ ആറിന് കാലത്ത് 10 രാത്രി 10 വരെ തലായിൽ ധനസമാഹരണ യജ്ഞം നടക്കും. അന്നോ അതിന് മുമ്പോ കഴിയുന്ന സഹായം നൽകി ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് സഹായ സമിതി ചെയർമാൻ ടി.കെ.സജീവൻ, കൺവീനർ കെ.കെ.രമേശൻ, ഖജാൻജി പി. പ്രകാശൻ എന്നിവർ അഭ്യർഥിച്ചു. അക്കൗണ്ട് നമ്പർ 40212101096590. IFSC KLGB0040212 കേരളം ഗ്രാമീൺ ബാങ്ക് എടച്ചേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296266/onthamparambath-shijith-family-edachery)