---
title: "നിയമ വഴിയെ; വിദ്യാർത്ഥികൾക്ക് നിയമ അവബോധം നൽകി എൻ എസ്എസ് "
english_title: "NSS imparts legal awareness students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296300/nss-imparts-legal-awareness-students"
published_at: "2025-06-15T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e53c139dfe_nadapuram.jpg"
keywords: []
---

# നിയമ വഴിയെ; വിദ്യാർത്ഥികൾക്ക് നിയമ അവബോധം നൽകി എൻ എസ്എസ് 

> **Lead Summary:** **നാദാപുരം: **രാജ്യത്തിൻ്റെ നിയമസംഹിതകൾ അറിയാൻ നല്ലവഴിയെ സഞ്ചരിക്കാൻ വിദ്യാർത്ഥികൾക്ക് നിയമ അവബോധം നൽകി എൻ എസ്എസ്.

## Article Content

**നാദാപുരം: **രാജ്യത്തിൻ്റെ നിയമസംഹിതകൾ അറിയാൻ നല്ലവഴിയെ സഞ്ചരിക്കാൻ വിദ്യാർത്ഥികൾക്ക് നിയമ അവബോധം നൽകി എൻ എസ്എസ്.

പേരോട് എംഐഎം ഹയർ സെക്കന്ററി സ്കൂളിലാണ് വിദ്യാർത്ഥികൾക്കായി നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. നാദാപുരം പൊലീസ് മേധാവി ശ്യാം രാജ്, സീനിയർ പോലീസ് ഓഫീസർ ബിജു എന്നിവർ ക്ലാസുകൾ നയിച്ചു. റാഗിംഗ്, ലഹരി, ട്രാഫിക്

എന്നീ മേഖലകളിൽ കുട്ടികൾക്കുള്ള ബോധവത്ക്കരണ പരിപാടിയാണ്സംഘടിപ്പിച്ചത്. യഥാർത്ഥ വിദ്യാഭ്യാസം സാമൂഹികമായ നന്മക്ക് വേണ്ടി പ്രയോഗികമായി ഉപയോഗിക്കപ്പെടേണ്ടതാണെന്ന് മുഖ്യ ഭാഷണത്തിൽ ശ്യാം രാജ് സൂചിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ എ കെ രഞ്ജിത്ത് അധ്യക്ഷനായി. യോഗത്തിൽ എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ഷാഹിന പുത്തലത്ത് സ്വാഗതം പറഞ്ഞു . സ്റ്റാഫ് സെക്രട്ടറി ഹാരിസ് നായർവീട്ടിൽ , ആൻ്റി റാഗിംഗ് കമ്മറ്റി കൺവീനർ ജാഫർ വാണിമേൽ, പ്രോഗ്രാം കൺവീനർ എം.എം മുഹമ്മദ്, ഡിസിപ്ലിൻ കമ്മറ്റി കൺവീനർ നിസാർ ഒ,മനോജ് പി പി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296300/nss-imparts-legal-awareness-students)