---
title: "ഇനിയും ലഭിച്ചില്ല ; അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം ഉടൻ വിതരണം ചെയ്യണം -സിഐടിയു"
english_title: "Anganwadi workers honorarium distributed immediately CITU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296330/anganwadi-workers-honorarium-distributed-immediately-citu"
published_at: "2025-06-15T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e73fe49ea0_anganavadi.jpg"
keywords: []
---

# ഇനിയും ലഭിച്ചില്ല ; അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം ഉടൻ വിതരണം ചെയ്യണം -സിഐടിയു

> **Lead Summary:** **തൂണേരി: **തൂണേരി ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടി ജീവനക്കാർക്കുള്ള ഓണറേറിയം ഉടൻ വിതരണം ചെയ്യണമെന്ന് അങ്കണവാടി വർക്കേർസ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു നാദാപുരം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

## Article Content

**തൂണേരി: **തൂണേരി ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടി ജീവനക്കാർക്കുള്ള ഓണറേറിയം ഉടൻ വിതരണം ചെയ്യണമെന്ന് അങ്കണവാടി വർക്കേർസ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു നാദാപുരം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മറ്റു പ്രോജക്ടുകളിൽ മാസത്തിലെ ആദ്യവാരത്തിൽ ഓണറേറിയം ലഭിക്കുന്നുണ്ട്. തുണേരിയിൽ മാസം പകുതിയായിട്ടും ഓണറേറിയം ലഭിച്ചിട്ടില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണ് അങ്കണവാടി ജീവനക്കാർ. ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296330/anganwadi-workers-honorarium-distributed-immediately-citu)