---
title: "കനത്ത മഴ; കുയ്തേരിയിൽ കടകളിൽ വെള്ളം കയറി"
english_title: "Heavy rain shops flooded Kuytheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296362/heavy-rain-shops-flooded-kuytheri"
published_at: "2025-06-15T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e8ed87ea66_valayam.jpg"
keywords: []
---

# കനത്ത മഴ; കുയ്തേരിയിൽ കടകളിൽ വെള്ളം കയറി

> **Lead Summary:** **നാദാപുരം : മ**ഴ കനത്ത് പെയ്യുന്നതിനിടെ കടകളിൽ വെള്ളം കയറി വ്യാപാരികൾ ദുരിതത്തിൽ. രാവിലെ മുതൽ തിമർത്തു പെയ്ത മഴയെതുടർന്ന് വാണിമേൽ- വളയം റോഡിൽ കുയ്തേരിയിൽ കടകൾ വെള്ളത്തിനടിയിലായി. കുയ്തേരി റേഷൻകടയ്ക്ക് സമീപം ഏതാനും കടകളിൽ വെള്ളം കയറി.

## Article Content

**നാദാപുരം : മ**ഴ കനത്ത് പെയ്യുന്നതിനിടെ കടകളിൽ വെള്ളം കയറി വ്യാപാരികൾ ദുരിതത്തിൽ. രാവിലെ മുതൽ തിമർത്തു പെയ്ത മഴയെതുടർന്ന് വാണിമേൽ- വളയം റോഡിൽ കുയ്തേരിയിൽ കടകൾ വെള്ളത്തിനടിയിലായി. കുയ്തേരി റേഷൻകടയ്ക്ക് സമീപം ഏതാനും കടകളിൽ വെള്ളം കയറി.

വെള്ളം കയറിയ സ്ഥലം ഒരു ഭാഗം വാണിമേൽ ഗ്രാമ പഞ്ചായത്തിലും മറുഭാഗം വളയം ഗ്രാമ പഞ്ചായത്തിലുമാണ്. വളയം ഗ്രാമ പഞ്ചായത്തിൽപെട്ട കുഴിക്കണ്ടി കുഞ്ഞബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കെ . കെ സ്റ്റോർ , വാണിമേൽ ഗ്രാമ പഞ്ചായത്തിപെടുന്ന ഷെജിത്തിൻ്റെ സ്റ്റേഷനറി കട , ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പ് എന്നീ സ്ഥാപനങ്ങളിലാണ് വെളളം കയറിയത് മൂലം നഷ്ടങ്ങളുണ്ടായത്.

ഇതിനിടെ വാണിമേൽപഞ്ചായത്തിലെ വിലങ്ങാട് ടൗണിലെ പാലത്തിന് മുകളിൽ വെള്ളം കയറിയത് പരിഭ്രാന്തി പരത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296362/heavy-rain-shops-flooded-kuytheri)