---
title: "സഹകരണ പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണം -പെൻഷനേഴ് അസോസിയേഷൻ"
english_title: "Cooperative pension revised timely manner Pensioners Association"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296421/cooperative-pension-revised-timely-manner-pensioners-association"
published_at: "2025-06-15T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684edc28bf3f8_1.jpg"
keywords: []
---

# സഹകരണ പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണം -പെൻഷനേഴ് അസോസിയേഷൻ

> **Lead Summary:** **നാദാപുരം : **സഹകരണ പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും,പെൻഷൻകാരുടെ ക്ഷാമബത്ത പുനസ്ഥാപിക്കണമെന്നും കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **സഹകരണ പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും,പെൻഷൻകാരുടെ ക്ഷാമബത്ത പുനസ്ഥാപിക്കണമെന്നും കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ ചേന്ന സമ്മേളനം ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കുന്നത്ത് ബാലകൃഷ്ണൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ രാഘവൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന പ്രസിഡൻ്റ് എം സുകുമാരൻ സംഘടനാ റിപ്പോർട്ടും, ട്രഷർ ടി കെ ഗോപാലൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

**

എം ബാലകൃഷ്ണൻ അനുശോചന പ്രമേയവു, കെ പി ഗോപി പ്രമേയങ്ങളും അവതരിപ്പിച്ചു. ടി കെ വിനോദൻ, സി കെ അജയൻ, സി സുജിത്ത്, എം ഗോപാലകൃഷ്ണൻ, സി കെ ഗോപാലകൃഷ്ണൻ, എ ശ്രീധരൻ, എന്നിവർ സംസാരിച്ചു . മുതിർന്ന നേതാക്കളായ കെ സി കൃഷ്ണൻ നായർ, പി കുഞ്ഞിരാമൻ നായർ എന്നിവരെ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ എം എം അശോകൻ സ്വാഗതവും വി വിജയൻ നന്ദിയും പറഞ്ഞു .

ഭാരവാഹികൾ :**

**ബാലകൃഷ്ണൻ കുന്നത്ത് (പ്രസിഡൻ്റ്).**

**ടി പി അശോക് കുമാർ, കെ വി ചന്ദ്രി**

**(വൈസ് പ്രസിഡൻ്റുമാർ)**

**വിജയൻ വളപ്പിൽ (സെക്രട്ടറി).**

**എം ബാലകൃഷ്ണൻ, പി **

**ജയപ്രകാശൻ. (ജോയിൻ്റ് സെക്രട്ടറിമാർ).**

**ടി കെ ഗോപാലൻ (ട്രഷറർ)**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296421/cooperative-pension-revised-timely-manner-pensioners-association)