---
title: "ഒപ്പം യുവതയുണ്ട്; ഉന്നതികളിലെ വിദ്യാർത്ഥികളുടെ പഠനവും നിറമുള്ളതാക്കി ഡിവൈഎഫ്ഐ"
english_title: "DYFI makes the studies students higher education colorful"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296427/dyfi-makes-the-studies-students-higher-education-colorful"
published_at: "2025-06-15T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ee220ca088_fghfg.jpg"
keywords: []
---

# ഒപ്പം യുവതയുണ്ട്; ഉന്നതികളിലെ വിദ്യാർത്ഥികളുടെ പഠനവും നിറമുള്ളതാക്കി ഡിവൈഎഫ്ഐ

> **Lead Summary:** **വിലങ്ങാട് : [** ആടിയും പാടിയും പുത്തനുടുപ്പും ബാഗുകളും വർണ കുടകളുമായി അവരും അക്ഷരമുറ്റത്തെത്തും. ഒപ്പം യുവതയുണ്ട് എന്ന പ്രഖ്യാപനവുമായി ഉന്നതികളിലെ വിദ്യാർത്ഥികളുടെ പഠനവും നിറമുള്ളതാക്കി ഡിവൈഎഫ്ഐ.

## Article Content

**വിലങ്ങാട് : [** ആടിയും പാടിയും പുത്തനുടുപ്പും ബാഗുകളും വർണ കുടകളുമായി അവരും അക്ഷരമുറ്റത്തെത്തും. ഒപ്പം യുവതയുണ്ട് എന്ന പ്രഖ്യാപനവുമായി ഉന്നതികളിലെ വിദ്യാർത്ഥികളുടെ പഠനവും നിറമുള്ളതാക്കി ഡിവൈഎഫ്ഐ.

ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് ട്രൈബൽ പഠന സഹായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണംചെയ്തു. ഇരുന്നൂറോളം വിദ്യാർത്ഥികൾക്കാണ് ബാഗ് കുട പുസ്തകം അടങ്ങുന്ന പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തത്.

പരിപാടി ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിയംഗം ജയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. എ.കെ ബിജിത്ത് അധ്യക്ഷനായി, സി.അഷിൽ എൻകെ മിഥുൻ, എം ശരത്ത് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി അഡ്വ: പി രാഹുൽ രാജ് സ്വഗതം കെലിജിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296427/dyfi-makes-the-studies-students-higher-education-colorful)