---
title: "നാടിന് ആശ്വാസം; നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം തുറന്നു"
english_title: "Renovated Mudavantheri Health Sub Center opens"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296480/renovated-mudavantheri-health-sub-center-opens-new"
published_at: "2025-06-16T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fa98ae277d_health_centre.jpg"
keywords: []
---

# നാടിന് ആശ്വാസം; നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം തുറന്നു

> **Lead Summary:** **നാദാപുരം : **തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി എട്ട് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം നിർവഹിച്ചു .

## Article Content

**നാദാപുരം : **തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി എട്ട് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം നിർവഹിച്ചു .

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. വാർഡ് മെമ്പർ ഫൗസിയ സലീം എൻസി സ്വാഗതവും പറഞ്ഞു .

സ്ഥിരം സമിതി ചെയ്മാൻമാരായ റഷീദ് കാഞ്ഞിരക്കണ്ടി, രജില സന്തോഷ് , മെമ്പർമാരായ ഇ.കെ രാജൻ , സി.എച്ച് വിജയൻ, പി.ഷാഹിന,കൃഷ്ണൻ കാനന്തേരി, ടി.എൻ രഞ്ജിത്ത്, ലിഷ കുഞ്ഞിപ്പുരയിൽ, മെഡിക്കൽ ഓഫീസ്സർ ഡോ. അബ്ദുൽ സലാം ,അബൂബക്കർ ഹാജി കെ പി,മുഹ്സിൻ വളപ്പിൽ, ഹംസ കെ പി, ജവാദ് ബി എം ബി, അശ്രഫലി ബി.എം.ബി ,ആശാവർക്കർമാർ ,എഫ്.എച്ച്.സി ജീവനക്കാർ പരിസരവാസികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296480/renovated-mudavantheri-health-sub-center-opens-new)