---
title: " ഉന്നത വിജയം; കരിയർ ഗൈഡൻസും അനുമോദനവും സംഘടിപ്പിച്ച് എം എസ് എഫ് "
english_title: "MSF organizes career guidance recognition purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296498/msf-organizes-career-guidance-recognition-purameri"
published_at: "2025-06-16T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fbd4600f63_excellence.jpg"
keywords: []
---

#  ഉന്നത വിജയം; കരിയർ ഗൈഡൻസും അനുമോദനവും സംഘടിപ്പിച്ച് എം എസ് എഫ് 

> **Lead Summary:** **പുറമേരി:**എളയടം ശാഖ എം എസ് എഫ് കമ്മറ്റി അഭിരുചി നിർണ്ണയ ടെസ്റ്റും എസ്എസ്എൽസി പ്ലസ് ടു എൽഎസ്എസ്,യു എസ് എസ് തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**പുറമേരി:**എളയടം ശാഖ എം എസ് എഫ് കമ്മറ്റി അഭിരുചി നിർണ്ണയ ടെസ്റ്റും എസ്എസ്എൽസി പ്ലസ് ടു എൽഎസ്എസ്,യു എസ് എസ് തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

സിനാൻ ടി യുടെ അധ്യക്ഷതയിൽ പുറമേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറി എ.പി മുനീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹക്കീം ഹാജി കപ്ലിക്കണ്ടി,മുഹമ്മദ്‌ കീഴ്പ്പാട്ട്, പോക്കർ ഹാജി കപ്ലിക്കണ്ടി, കുഞ്ഞബ്ദുള്ള നീലഞ്ചേരിക്കണ്ടി, നജീബ് വി പി, ഷംനാദ് എൻ കെ, ബഷീർ കൈതക്കണ്ടി, നജീബ് കെ പി, അർഷാദ് വി പി, മുഹമ്മദ്‌ കെ കെ, സുബൈർ പെരുമുണ്ടശ്ശേരി, സുഹൈൽ സലാം, നസീമ വി കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സിനാൻ ടി സ്വാഗതവും, അബ്ഷാം വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296498/msf-organizes-career-guidance-recognition-purameri)