---
title: "ഗതാഗതം നിരോധിച്ചു; വായാട് പാലത്തിന്റെ അനുബന്ധ റോഡ് തകര്‍ന്നു"
english_title: "Traffic banned road adjacent Vayad Bridge collapsed vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296535/traffic-banned-road-adjacent-vayad-bridge-collapsed-vanimel"
published_at: "2025-06-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fe3680172f_rain.jpg"
keywords: []
---

# ഗതാഗതം നിരോധിച്ചു; വായാട് പാലത്തിന്റെ അനുബന്ധ റോഡ് തകര്‍ന്നു

> **Lead Summary:** **വാണിമേല്‍: **വിലങ്ങാട് മലയോരത്തെ കനത്തമഴയില്‍ വായാട് പാലത്തിന്റെ അനുബന്ധ റോഡ് തകര്‍ന്നു. ഇതേത്തുടര്‍ന്ന് നരിപ്പറ്റ, വാണിമേല്‍ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

## Article Content

**വാണിമേല്‍: **വിലങ്ങാട് മലയോരത്തെ കനത്തമഴയില്‍ വായാട് പാലത്തിന്റെ അനുബന്ധ റോഡ് തകര്‍ന്നു. ഇതേത്തുടര്‍ന്ന് നരിപ്പറ്റ, വാണിമേല്‍ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

കഴിഞ്ഞവര്‍ഷമുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് പാലം തകര്‍ന്നിരുന്നു. നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടിയാണ് പാലം താത്കാലികമായി പണിത് ഗതാഗത യോഗ്യമാക്കിയത്. ഞായറാഴ്ച പെയ്ത മഴയില്‍ പാലത്തിന്റെ അനുബന്ധ റോഡിന്റെ രണ്ടുഭാഗവും തകര്‍ന്ന നിലയിലാണ്.വിലങ്ങാട് വനത്തിനുള്ളില്‍ നിന്ന് ശക്തമായി വെള്ളം കുത്തിയൊലിക്കുകയാണ്.

വനത്തിനുള്ളില്‍ മണ്ണിടിച്ചലുണ്ടായതായി സംശയമുണ്ടെന്ന് വനത്തോടുചേര്‍ന്ന് താമസിക്കുന്ന വീട്ടുകാര്‍ പറയുന്നു.ശക്തമായ മഴയില്‍ വിലങ്ങാട് പാലത്തിനുമുകളിലൂടെ വെള്ളം കുത്തിയൊലിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296535/traffic-banned-road-adjacent-vayad-bridge-collapsed-vanimel)