---
title: "പഞ്ചഗുസ്തി അന്തർദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പെരുമുണ്ടച്ചേരി സ്വദേശിയും"
english_title: "native Perumundachery represented India Panchagusti international competition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296563/native-perumundachery-represented-india-panchagusti-international-competition"
published_at: "2025-06-16T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68500a1c61635_panchagusthi.jpg"
keywords: []
---

# പഞ്ചഗുസ്തി അന്തർദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പെരുമുണ്ടച്ചേരി സ്വദേശിയും

> **Lead Summary:** **നാദാപുരം : **അസൈർ ബജാനിൽ വെച്ച് ഒക്ടോബർ മാസം നടക്കുന്ന അന്തർദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പെരുമുണ്ടച്ചേരി സ്വദേശി ഷിബിൻ.കെ പങ്കെടുക്കും.

## Article Content

**നാദാപുരം : **അസൈർ ബജാനിൽ വെച്ച് ഒക്ടോബർ മാസം നടക്കുന്ന അന്തർദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പെരുമുണ്ടച്ചേരി സ്വദേശി ഷിബിൻ.കെ പങ്കെടുക്കും.

ബംഗളൂരുവിൽ നടന്ന ബി.സി.എ.ഐ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വിജയിച്ചാണ് ഷിബിൻ അന്തർദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയത്. വിവിധ തലങ്ങളിലെ മത്സരങ്ങളിൽ നേടിയ മികച്ച പ്രകടനമാണ് ഷിബിനെ തിരഞ്ഞെടുക്കാൻ സഹായിച്ചത്.

ബി.സി.എ.ഐ ജില്ലാ സെക്രട്ടറി കൂടിയായ ഫവാസാണ് പരിശീലകൻ. പെരുമുണ്ടച്ചേരി കുയ്യാലിൽ ചന്ദ്രൻ പുഷ്പ ദമ്പതികളുടെ മകനാണ് 27 കാരനായ ഷിബിൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296563/native-perumundachery-represented-india-panchagusti-international-competition)