---
title: "വളയത്ത് മിന്നൽ ചുഴലി; വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരം വീണു"
english_title: "Lightning storm Valayam tree falls power lines"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296580/lightning-storm-valayam-tree-falls-power-lines"
published_at: "2025-06-16T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685020eab0d2d_lightening.jpg"
keywords: []
---

# വളയത്ത് മിന്നൽ ചുഴലി; വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരം വീണു

> **Lead Summary:** നാദാപുരം: നാദാപുരം വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി.

## Article Content

നാദാപുരം: നാദാപുരം വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി.

കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിൽ കുടുംബാരോഗ്യ കേന്ദ്രം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സാന്ത്വനം ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു . സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൻ്റെ അതിർത്തിയിലുള്ള കൂറ്റൻ മതിലാണ് കെട്ടിടത്തിന് മുകളിലേക്ക് ഇടിഞ്ഞുവീണത്.

അതേസമയം, കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിൽ തൂണേരിയിൽ സാന്ത്വനം ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു . സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൻ്റെ അതിർത്തിയിലുള്ള കൂറ്റൻ മതിലാണ് കെട്ടിടത്തിന് മുകളിലേക്ക് ഇടിഞ്ഞുവീണത്.

അവധി ദിവസം ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മതിലിൻ്റെ ഒരു ഭാഗം വീഴാറായ അവസ്ഥയിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജില കിഴക്കുംകരമൽ, വാർഡ് മെമ്പർ ടി എൻ രഞ്ജിത്ത് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു.

അപകടാവസ്ഥ ഒഴിവാക്കി ബഡ്‌സ് സ്കൂ‌ൾ തുറന്ന് പ്രവർത്തിക്കുന്നതിന് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് പൂർത്തികരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296580/lightning-storm-valayam-tree-falls-power-lines)