---
title: "ഇനി സുഖയാത്ര; കുനിങ്ങാട് -പുറമേരി റോഡിന്റെ നിർമാണം പൂർത്തിയായി"
english_title: " Construction Kuningad Purameri road completed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296600/construction-kuningad-purameri-road-completed"
published_at: "2025-06-16T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850440075a2c_ROAD.jpg"
keywords: []
---

# ഇനി സുഖയാത്ര; കുനിങ്ങാട് -പുറമേരി റോഡിന്റെ നിർമാണം പൂർത്തിയായി

> **Lead Summary:** **പുറമേരി : **കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ കുനിങ്ങാട്-പുറമേരി റോഡ് ഉന്നത നിലവാരത്തിലേക്കുയരുന്നു. ദീർഘകാലമായി മഴക്കാലത്ത് വെള്ളക്കെട്ട് കാരണം ഗതാഗതം മുടങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി.

## Article Content

**പുറമേരി : **കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ കുനിങ്ങാട്-പുറമേരി റോഡ് ഉന്നത നിലവാരത്തിലേക്കുയരുന്നു. ദീർഘകാലമായി മഴക്കാലത്ത് വെള്ളക്കെട്ട് കാരണം ഗതാഗതം മുടങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി.

റോഡ് ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയായി. വാട്ടർ അതോറിറ്റിയുടെ പൈപ്പിടലും ഇതോടൊപ്പം പൂർത്തീകരിച്ചു. റോഡിലെ സുരക്ഷ മുന്നറിയിപ്പുകൾ, ഡ്രൈനേജുകൾ, കൾവേർട്ടുകൾ എന്നിവയും പൂർത്തിയായി.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 7 കോടി രൂപയുടെ പ്രവൃത്തിയാണ് സമയബന്ധിതമായി പൂർത്തീകരിച്ചത്. ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസിനോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് റോഡിന് 7 കോടി രൂപ അനുവദിച്ചത്.

കൈനാട്ടി-നാദാപുരം സംസ്ഥാനപാതയെയും, വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡായി ഇനി കുനിങ്ങാട്-പുറമേരി റോഡ് മാറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296600/construction-kuningad-purameri-road-completed)